print edition വികസന–ക്ഷേമ തുടർച്ചയെങ്കിൽ എൽഡിഎഫ് പിന്തുണയ്‌ക്കും

ടി പി രാമകൃഷ്ണൻ
കൽപ്പറ്റ: സംസ്ഥാനത്തിന്റെ വികസനത്തിലും ജനക്ഷേമത്തിലും തുടർച്ചയുണ്ടാക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാരിന്റേതെങ്കിൽ എൽഡിഎഫിന്റെ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വികസനത്തിലും ജനക്ഷേമത്തിലും എൽഡിഎഫ് സർക്കാർ വലിയ മുന്നേറ്റമുണ്ടാക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കെഎസ്‌ആർടിസിയിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്രയെന്ന തീരുമാനത്തോട് യോജിപ്പാണ്. എന്നാൽ, സൗജന്യയാത്ര ഉറപ്പാക്കുമ്പോൾ വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കുമെന്ന് വ്യക്തമാക്കണം. ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചതും സ്വാഗതാർഹമാണ്. 2016ൽ 1000 രൂപയായിരുന്ന ആശാവർക്കർമാരുടെ ഓണറേറിയംഎൽഡിഎഫ് സർക്കാരാണ് 8000 രൂപ വർധിപ്പിച്ച് 9000 ആക്കിയത്.
21,000 രൂപയാക്കുമെന്നായിരുന്നു യുഡിഎഫ് വാഗ്‌ദാനം. എന്നാൽ, 3000 രൂപമാത്രമാണ് വർധിപ്പിച്ചത്. പറഞ്ഞ വാഗ്‌ദാനം നടപ്പാക്കാൻ യുഡിഎഫ് തയ്യാറാകണം. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിലെ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ടി പി രാമകൃഷ്‌ണൻ ആവശ്യപ്പെട്ടു.











0 comments