Deshabhimani

ചിറ്റൂർ– തത്തമംഗലം നഗരസഭയിൽ എൽഡിഎഫ്; ചിറ്റൂർ എംഎൽഎയുടെ സിറ്റിങ് വാർഡ് പിടിച്ചെടുത്തു

LDF Captures Chittur.jpg
വെബ് ഡെസ്ക്

Published on Sep 29, 2026, 11:54 AM | 1 min read

പാലക്കാട്: ചിറ്റൂർ – തത്തമംഗലം നഗരസഭയിൽ കോൺഗ്രസിലെ സുമേഷ്‌ അച്യുതൻ വിജയിച്ച വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വി തുളസീധരൻ വിജയിച്ചു. എൽഡിഎഫും യുഡിഎഫും 433 വീതം വോട്ട് നേടിയപ്പോൾറുക്കെടുപ്പിലാണ് വിജയം.


ചിറ്റൂർ എംഎൽഎ സുമേഷ് അച്യൂതൻ 185 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് ചെയർമാനായ വാർഡിലാണ് യുഡിഎഫിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. നഗരസഭ മുൻ ചെയർമാൻ കെ അച്യൂതൻ്റെ സഹോദരനും എംഎൽഎ സുമേഷ് അച്യൂതൻ്റെ ചെറിയച്ഛനുമായ കെ മധുവായിരുന്നു യുഡിഎഫ് സ്ഥാനാർഥി. എംഎൽഎ, നഗരസഭ ചെയർമാൻ, കൗൺസിലർമാർ, ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ എന്നിങ്ങനെ നീണ്ടനിര പ്രചാരണത്തിൽ ഉണ്ടായിരുന്നിട്ടും ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം നിൽക്കുകയായിരുന്നു. ഇതോടെ നഗരസഭയിൽ ഇടതുപക്ഷ അംഗങ്ങളുടെ എണ്ണം 12 ആയി വർദ്ധിച്ചു.


സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്നു കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭിക്കും. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലയിലെ 38 തദ്ദേശ വാർഡുകളിലായി 126 സ്ഥാനാർഥികളാണുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home