Deshabhimani

ജനദ്രോഹ, വികസനവിരുദ്ധ നടപടികൾ ഉപേക്ഷിക്കണം

print edition എൽഡിഎഫ്‌ 
പ്രക്ഷോഭം 26ന്‌

T P Ramakrishnan
വെബ് ഡെസ്ക്

Published on Nov 06, 2026, 01:20 AM | 1 min read

തിരുവനന്തപുരം: ജനദ്രോഹ, വികസനവിരുദ്ധ നടപടികളിൽനിന്ന്‌ യുഡിഎഫ്‌ സർക്കാർ പിന്തിരിയണമെന്ന്‌ ആവശ്യപ്പെട്ട്‌ 26ന്‌ മണ്ഡലം കേന്ദ്രങ്ങളിൽ എൽഡിഎഫ്‌ ബഹുജന പ്രക്ഷോഭം. വൈകിട്ട്‌ നാലു മുതൽ രാത്രി ഏഴുവരെയാണ്‌ പ്രക്ഷോഭമെന്ന്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


യുഡിഎഫ്‌ സർക്കാർ സർവമേഖലയിലും ജനജീവിതത്തെ കടന്നാക്രമിക്കുകയാണ്‌. ആരോഗ്യ–വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ നിഷേധിക്കുകയും വികസനം തകിടംമറിക്കുന്ന നടപടികൾ വ്യാപകമാക്കുകയും ചെയ്യുന്നു. പത്തുവർഷംകൊണ്ട്‌ ലക്ഷം കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കിയ കിഫ്‌ബിയെയും തകർക്കുന്നു.


വൈദ്യുതി മേഖലയിൽ വൻ അഴിമതിക്കാണ്‌ കളമൊരുക്കുന്നത്‌. വൈദ്യുതി ബോർഡിൽ ഉദ്യോഗസ്ഥരെ അടക്കം മാറ്റി. ആരോഗ്യരംഗത്ത്‌ ചികിത്സാസഹായം നിഷേധിക്കുന്നു. എൻഎച്ച്‌എമ്മിൽ മൂവായിരത്തിലേറെ പേരെ പിരിച്ചുവിട്ടു. പതിനേഴായിരത്തിലധികം പേർ തൊഴിൽഭീഷണി നേരിടുന്നു.


സർക്കാർ ജീവനക്കാരെയും പൊതുമേഖലാ സ്ഥാപന ജീവനക്കാരെയും തലങ്ങും വിലങ്ങും സ്ഥലംമാറ്റുന്നു. കടൽത്തീരം കോർപറേറ്റുകൾക്ക്‌ തീറെഴുതുന്നു. തീരത്തും തണ്ണീർത്തടങ്ങളിലും കോർപറേറ്റ്‌ ആധിപത്യം ഉറപ്പിക്കാനാണ്‌ സരൾ, മാരിടൈം ബോർഡ്‌ ബില്ലുകൾ. ഇതിൽനിന്നെല്ലാം സർക്കാർ ഉടൻ പിന്തിരിഞ്ഞില്ലെങ്കിൽ വൻ പ്രതിഷേധങ്ങൾക്ക്‌ നേതൃത്വം നൽകുമെന്നും ടി പി രാമകൃഷ്‌ണൻ പറഞ്ഞു.

വിദ്യാർഥി–യുവജന സമരങ്ങൾക്ക്‌ എൽഡിഎഫ്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച യോഗം പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട ഇഡിയുടെ വേട്ടയാടലിനെ അപലപിച്ചു. പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ അധ്യക്ഷനായി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home