ad
Deshabhimani

മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിൽ: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

malappuram landslide road
വെബ് ഡെസ്ക്

Published on Aug 03, 2026, 11:41 AM | 1 min read

മലപ്പുറം: പാണക്കാട് എടയ്‌പ്പാലത്തിന് സമീപം കരുവാകുണ്ടിലുണ്ടായ മണ്ണിടിച്ചിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മന്ത്രി പി.കെ. കുഞ്ഞാലിക്കൂട്ടിയുടെ വീടിന് സമീപമുള്ള പ്രദേശത്താണ് സംഭവം നടന്നത്.

പ്രദ‍േശത്ത് രാവിലെയുണ്ടായ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യാനായി മാധ്യമപ്രവർത്തകർ അടക്കം നൂറോളം പേർ നിലയുറപ്പിച്ച സമയത്താണ് വീണ്ടും മണ്ണ് താഴേക്ക് പതിച്ചത്. മണ്ണ് ഇടിയുന്നത് കണ്ട് ആളുകൾ പെട്ടെന്ന് ഓടിമാറിയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. എന്നാൽ, രക്ഷപ്പെടാനായി ഓടുന്നതിനിടയിൽ വീണ് ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. 10 അടി ഉയരത്തിൽ നിന്നാണ് മണ്ണ് ഇടിഞ്ഞുവീണത്.


മൺകൂനയ്ക്കടിയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.ഇതിനായി മണ്ണുമാന്തി യന്ത്രങ്ങൾ അടക്കമുള്ള സംവിധാനങ്ങൾ സ്ഥലത്തെത്തിച്ചു.കടലുണ്ടി പുഴയുടെ സമീപത്തുള്ള കുന്നാണ് ഇടിഞ്ഞുവീണത്. അപകടമുണ്ടായ സ്ഥലത്തിന് തൊട്ടടുത്ത് നിന്നും അടുത്തിടെ മണ്ണെടുത്തിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home