ബിഹാർ ഉപതെരഞ്ഞെടുപ്പ്: പ്രശാന്ത് കിഷോർ ലീഡ് ചെയ്യുന്നു

പട്ന: ബിഹാറിലെ ബങ്കിപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർടി സ്ഥാപകൻ പ്രശാന്ത് കിഷോർ ലീഡ് ചെയ്യുന്നു. വോട്ടെണ്ണൽ പത്ത് റൗണ്ട് പൂർത്തിയായപ്പോൾ 6011 വോട്ടിനാണ് പ്രശാന്ത് കിഷോർ മുന്നേറുന്നത്. ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റ് നിതിൻ നബിൻ ഏപ്രിലിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ബങ്കിപൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂലൈ 30ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 34.30 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 25 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
മധ്യപ്രദേശിലെ ദതിയ, ഗുജറാത്തിലെ മഞ്ചൽപൂർ നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പും തുടരുകയാണ്. ഗുജറാത്തിൽ ബിജെപി സ്ഥാനാർഥിയും മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർഥിയുമാണ് ലീഡ് ചെയ്യുന്നത്. കനത്ത സുരക്ഷയിൽ വ്യാഴാഴ്ച രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങിയത്.










0 comments