കോൺഗ്രസ് നേതാവിന്റെ കാലുകഴുകി പൂജിച്ച് യുവാക്കൾ; വിവാദമായതോടെ ന്യായീകരണം

കോണ്‍ഗ്രസ് നേതാവ് നാനാ പടോലയുടെ കാൽ കഴുകി പൂജിക്കുന്നു
മുംബൈ: കോൺഗ്രസ് നേതാവിന്റെ കാലുകഴുകി പൂജിച്ച സംഭവം വിവാദമാകുന്നു. ഗുരുപൂർണിമയുടെ ഭാഗമായി മുൻ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനും നിയമസഭാ സ്പീക്കറുമായിരുന്ന നാനാ പടോലയുടെ കാൽ കഴുകി പൂജിക്കുന്നതാണ് വിവാദത്തിന് തിരികൊളുത്തിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നാനാ പടോലെ സോഫയിൽ ഇരിക്കുകയും താഴെ ഇരുന്ന് രണ്ടു പേർ കാൽ കഴുകി പൂജിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കാൽ കഴുകിയ ശേഷം രണ്ടുപേർ നാനാ പടോലയുടെ കാലിൽ പൂക്കൾ വിതറുകയും ചെയ്യുന്നുണ്ട്.
കൂടാതെ നേതാവിന്റെ കാൽചുവട്ടിൽ പഴവർഗങ്ങളും വെച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ തന്റെ കാലുകൾ കഴുകി പൂജ ചെയ്തത് സ്വന്തം കുടുംബത്തിലെ യുവാക്കളാണെന്ന ന്യായീകരണമാണ് നാനാ പടോലെ നൽകുന്നത്. കോൺഗ്രസിന്റെ സംസ്കാരമാണ് ഈ കാണുന്നതെന്നാണ് വീഡിയോക്കെതിരെ ഉയരുന്ന വിമർശനം.










0 comments