വാഗമണ്ണിൽ സർക്കാർ ഭൂമിയിൽ വീണ്ടും കൈയേറ്റം; ഭരണമാറ്റം വന്ന് ദിവസങ്ങൾക്കുള്ളിൽ ഭൂമാഫിയ സജീവം

വാഗമൺ വില്ലേജിൽ സർക്കാർ ഭൂമിയിലെ കയ്യേറ്റം

സ്വന്തം ലേഖകൻ
Published on May 19, 2026, 12:11 PM | 1 min read
ഏലപ്പാറ: സംസ്ഥാനത്ത് ഭരണമാറ്റംവന്ന ചുരുങ്ങിയ ദിവസത്തിനുള്ളിൽ വാഗമണ്ണിൽ ഒഴിപ്പിക്കപ്പെട്ട സർക്കാർ ഭൂമിവീണ്ടും കെെയേറി. സർക്കാർ പൊതുഅവധി ദിവസങ്ങളിലാണ് ഭൂമാഫിയ വീണ്ടും കെെയേറ്റം നടത്തിയത്. വാഗമൺ വില്ലേജിലെ അറപ്പുകാട് ഭാഗത്ത് സ്വകാര്യവ്യക്തി കൈയേറിയ 16 ഏക്കർ ഭൂമി റവന്യൂ ദൗത്യസംഘം ഏറ്റെടുത്തിരുന്നു. ഭൂരഹിതർക്കായി മൂന്ന് സെന്റ് വീതം അളന്നു തിട്ടപ്പെടുത്തി വിതരണത്തിനായി നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, ഇപ്പോഴും ഈ ഭൂമി വീണ്ടും കൈയേറ്റക്കാരന്റെ കൈവശമാണ്.
ഉമ്മൻചാണ്ടി സർക്കാർ ഭരണകാലയളവിൽ എൽഡിഎഫ് നടത്തിയ പ്രതിഷേധ സമരങ്ങളെ തുടർന്ന് ഭൂരഹിതരായ സാധാരണക്കാർക്ക് അനുവദിക്കപ്പെട്ട ഭൂമിയിലും കെെയേറ്റം നടന്നിട്ടുള്ളത്. ഇയാൾ ഇവിടെ നിർമാണങ്ങൾ നടത്തുന്നുണ്ട്. അന്ന് വാഗമൺ വില്ലേജിൽ ദൗത്യസംഘം 600 ഏക്കറിലധികം സർക്കാർ ഭൂമി ഒഴിപ്പിക്കുകയുണ്ടായി.
ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് സർക്കാർ ഭൂമിയിലെ കെെയേറ്റം ഒഴിപ്പിക്കുന്നതിന് വേണ്ടി ഏഴ് ദൗത്യസംഘങ്ങളെയാണ് നിയോഗിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചതോടെ കുറെ ദിവസങ്ങൾക്കുമുമ്പ് ഒഴിപ്പിക്കപ്പെട്ട സ്ഥലത്ത് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകൾ എല്ലാം അപ്രത്യക്ഷമായി. താലൂക്കിലെ ചില റവന്യൂ ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെ ഭൂ മാഫിയ കൈവശപ്പെടുത്തിയ ഭൂമിയിൽ വീണ്ടും കെെയേറ്റം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു









0 comments