ad
Deshabhimani

കുറ്റിപ്പുറം അപകടം: ബസ് അമിത​വേ​ഗതയിലായിരുന്നുവെന്ന് കണ്ടെത്തൽ, പാഞ്ഞത് 130 കി.മീ വേ​ഗതയിൽ

Kuttippuram Bus Accident

അപകടത്തില്‍പ്പെട്ട ബസ്

വെബ് ഡെസ്ക്

Published on Jul 29, 2026, 02:12 PM | 1 min read

മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ ബസ് തല കീഴായി മറിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബസ് അമിത വേ​ഗതയിലായിരുന്നുവെന്ന് പൊലീസ് രൂപീകരിച്ച വിദ​ഗ്ദ സംഘം കണ്ടെത്തി. പരാമവധി 80 കി.മീ വേ​ഗതയിൽ സഞ്ചരിക്കേണ്ട ബസ് 130 കി.മീ വേ​ഗതയിലായിരുന്നുവെന്നാണ് പൊലീസ് സംഘം കണ്ടെത്തിയിരിക്കുന്നത്. നാഷണൽ ഹൈവേയിലെ ക്യാമറ കൺടോൾ യൂണിറ്റിൽ നിന്നും ബസിൻ്റെ അമിത വേഗതയുടെ ദൃശ്യങ്ങളും ലഭിച്ചതായി സംഘം അറിയിച്ചു.


അതേസമയം, വേഗം നിയന്ത്രിക്കുന്ന വേഗപ്പൂട്ട് ഉണ്ടായിരുന്നെങ്കിലും അത് ബൈപാസ് ചെയ്താണ് പ്രവർത്തിപ്പിച്ചിരുന്നത് എന്നും കണ്ടെത്തി. മോട്ടോർ വാഹന വകുപ്പ്, പൊലീസ്, ദേശീയപാത അതോറിറ്റി, നാറ്റ്പാക് എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് ഇന്നലെപരിശോധന നടത്തിയത്. കൂടാതെ മഴയും റോഡിലെ വെളളവും അപകടത്തിന്റെ തീവ്രത കൂട്ടി.


ഞായറാഴ്ച രാവിലെയാണ് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾ മരണപ്പെടുകയും മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് ബസ് തലകീഴായി മറിഞ്ഞത്. കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള ദേശീയപാതയില്‍ നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ബസിന്‍റെ നടുഭാഗം രണ്ടായി പിളർന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home