ad
Deshabhimani

print edition കുട്ടനാട്ടുകാരെ വെള്ളംകുടിപ്പിച്ചു

Kuttanad.jpg

കനത്ത മഴയെത്തുടർന്ന് 
ഒഴുകിയെത്തിയ 
മാലിന്യങ്ങള്‍ തോട്ടപ്പള്ളി 
സ്പിൽവേ ഷട്ടറിൽ 
അടിഞ്ഞുകൂടിയപ്പോൾ

വെബ് ഡെസ്ക്

Published on Aug 14, 2026, 01:51 AM | 1 min read

ഒരു വശത്ത് അറബിക്കടൽ ഇരമ്പിയാർക്കുന്നു. മറുവശത്ത്‌ തോട്ടപ്പള്ളി ലീഡിങ് ചാനലിലൂടെ കുത്തിയൊലിച്ചെത്തുന്ന വെള്ളം പാടശേഖരങ്ങളുടെ വരമ്പുകൾ തകർത്ത് ഇരച്ചുകയറുന്നു. മുൻകരുതലുകൾ കാറ്റിൽപ്പറത്തിയ അനാസ്ഥ കുട്ടനാടിനെയും അപ്പർകുട്ടനാടിനെയും പ്രളയക്കയത്തിലാക്കി. രക്ഷതേടി ജനങ്ങൾ ജീവനുംകൊണ്ടോടുമ്പോൾ അറബിക്കടലിലേക്ക് വെള്ളമൊഴുക്കിവിടേണ്ട തോട്ടപ്പള്ളി സ്‌പിൽവേയുടെ ഷട്ടറുകൾ അടഞ്ഞുകിടക്കുകയായിരുന്നു.


2018ലെ പ്രളയശേഷം എൽഡിഎഫ്‌ സർക്കാർ തോട്ടപ്പള്ളി പൊഴി 300 മീറ്റർ വീതിയിൽ മുറിച്ച്‌ 20 മീറ്റർ ആഴത്തിൽ ഡ്രഡ്‌ജ്‌ ചെയ്‌ത്‌ ഒഴുക്ക്‌ സുഗമമാക്കാൻ നടപടി സ്വീകരിച്ചിരുന്നു. എല്ലാ വർഷവും യോഗം ചേർന്ന്‌ പ്രവൃത്തിയും നിശ്ചയിച്ചിരുന്നു. യുഡിഎഫ്‌ സർക്കാർ വന്നശേഷം യോഗംചേർന്നില്ല. മഴ ശക്‌തമായിക്കഴിഞ്ഞാണ്‌ പൊഴിമുറിക്കാൻ തുടങ്ങിയത്‌. 100 മീറ്ററോളം മാത്രമാണ്‌ തുറന്നത്‌. ആഴം കൂട്ടിയില്ല.


പ്രളയജലംഒഴുകിമാറിയില്ല. സ്‌പിൽവേ ഷട്ടർ അറ്റകുറ്റപ്പണി നടത്താത്തതും പ്രശ്‌നമായി. 40 ഷട്ടറിൽ 34 എണ്ണമേ തുറക്കാനായുള്ളൂ. അതും പൂർണമായി തുറന്നില്ല. ഷട്ടറുകളിൽ വൻതോതിൽ മാലിന്യം വന്നടിഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. വെള്ളം ഒഴുകിപ്പോകാനുള്ള മറ്റൊരു മാർഗമായ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകളിലും മാലിന്യം അടിഞ്ഞുകൂടി.


ഇവിടെയും അറ്റകുറ്റപ്പണി നടത്താൻ തയ്യാറായില്ല. തോട്ടപ്പള്ളിയിൽ മണ്ണ് നീക്കി സ്‌പിൽവേയിലെ വെള്ളമൊഴുക്ക്‌ സുഗമമാക്കാനുള്ള ചുമതല പൊതുമേഖലാസ്ഥാപനമായ കെഎംഎംഎല്ലിനും കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഐആർഇയ്‌ക്കുമായിരുന്നു. കോടികൾ വിലമതിക്കുന്ന കരിമണൽ ഖനനം സ്വകാര്യമേഖലയ്‌ക്ക്‌ നൽകാൻ ലക്ഷ്യമിട്ട യുഡിഎഫ്‌ നയത്തിന്റെ ഭാഗമായി മണ്ണെടുപ്പ്‌ നിർത്തിയതും ദുരന്തത്തിന് ആക്കംകൂട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home