print edition ക്ലീമിസ് ബാവായുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷം സമാപിച്ചു

മലങ്കര സുറിയാനി കത്തോലിക്ക മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലി സമാപന സമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവായുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷം സമാപിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്‌തു. രാവിലെ ഒന്പതിന് സമൂഹബലിയോടെയാണ് സമാപന സമ്മേളനം ആരംഭിച്ചത്. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായി.
കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ് വർഗീസ് ചക്കാലയ്‌ക്കൽ അധ്യക്ഷനായി. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്‌മ, അന്ത്യോഖ്യായിലെ സുറിയാനി കത്തോലിക്കാ സഭ പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവ എന്നിവർ സംസാരിച്ചു.
രജതജൂബിലി ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശനും സാങ്‌മയും ചേർന്ന് നിർവഹിച്ചു. കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ മാർ ഇവാനിയോസ് കോളേജ് വിദ്യാർഥി മുഹമ്മദ് ബാസിലിനെ ആദരിച്ചു.
ഗോവ ആർച്ച് ബിഷപ് കർദിനാൾ ഫിലിപ് നേരി ഫെറാവോ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബസേലിയോസ് ജോസഫ് ബാവ, തെയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത, മന്ത്രി കെ മുരളീധരൻ, എം എ യൂസഫലി, മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് ജോസഫ് മാർ ദിവന്നാസിയോസ്, ശശി തരൂർ എംപി, കെ എൻ ബാലഗോപാൽ എംഎൽഎ, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ, വി വി രാജേഷ്, ജേക്കബ് പുന്നൂസ് എന്നിവർ സംസാരിച്ചു.










0 comments