സിബിഐ അന്വേഷണം ആവശ്യപ്പെടും
print edition സിയാദിനെ തല്ലിക്കൊന്നു; അത്താണിയില്ലാതെ കുടുംബം

കൊല്ലം: പൊലീസ് കസ്റ്റഡി മർദനത്തെതുടർന്ന് കുണ്ടറയിൽ യുവാവ് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ കുടുംബം. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മരിച്ച സിയാദിന്റെ ഉപ്പ എ ബദറുദീൻ പറഞ്ഞു. ജൂൺ 16ന് പൊലീസ് കസ്റ്റഡിയിലെടുത്ത സിയാദ് ജൂലൈ 26നാണ് മരിച്ചത്. ‘കസ്റ്റഡിയിൽനിന്ന് വിട്ടശേഷം ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി. ദിവസങ്ങളോളം ആശുപത്രികൾ കയറിയിറങ്ങി.
ഡോക്ടറോട് മർദനവിവരം പറഞ്ഞിരുന്നു. ഡോക്ടറുടെ മൊഴിയിൽ ഇതുണ്ട്. "വിവരങ്ങൾ കൃത്യമായി അന്വേഷിക്കുംമുന്പേ പൊലീസുകാർ ജീപ്പിൽവച്ച് സിയാദിനെ മർദിച്ചു. വാരിയെല്ലിനടക്കം പൊട്ടലുണ്ടെന്ന് പിന്നീടാണ് അറിഞ്ഞത്. രണ്ടുമക്കളുടെ ഭാവി എന്താകുമെന്നതിലാണ് ആശങ്ക'– ബദറുദീൻ പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസത്തിനും കുടുംബത്തിന്റെ മുന്നോട്ടുപോക്കിനും സർക്കാർ സഹായം വേണമെ ആവശ്യത്തിലും മുഖംതിരിക്കുകയാണ് സർക്കാർ. കുറ്റക്കാരായ പൊലീസുകാർക്കെതിരെ കാര്യമായ നടപടിയുമില്ല.










0 comments