print edition കുണ്ടറ കസ്‌റ്റഡി മരണം: പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: കസ്‌റ്റഡിയിൽ മർദനമേറ്റ് കുണ്ടറ സ്വദേശി സിയാദ് മരിച്ച സംഭവത്തിൽ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ ഹെപ്പറ്റെറ്റിസ് ബാധിച്ചാണ് സിയാദ് മരിച്ചതെന്നാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടെന്ന് അദ്ദേഹം പറഞ്ഞു.
തന്നെ കാണാൻ വന്ന വയോധികയെ പൊലീസ് മർദിച്ചെന്ന പരാതിയും നിഷേധിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് അതേപടി വായിക്കുകയായിരുന്നു.
ജൂൺ 16നാണ് ഒരു ആൺകുട്ടിയെ കാണാതായെന്ന പരാതിയിൽ സിയാദിനെ പൊലീസ് പിടികൂടിയത്. 17ന് വിട്ടയച്ചു. 13 ദിവസം കഴിഞ്ഞ് ജൂലൈ രണ്ടിന് സിയാദ് നാട്ടുകാരനിൽനിന്ന് മർദനമേറ്റ് ആശുപത്രിയിലായി. ജൂലൈ 25ന് മരിച്ചു. പരാതി ഉയർന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.
സന്ദർശിക്കാൻവന്ന വയോധികയെ കണ്ടിരുന്നു.
അവരുടെ കേസ് കോടതിയുടെ പരിഗണനയിലാണ്. അതിൽ ഇടപെടാൻ പരിമിതിയുണ്ട്. താഴെവന്ന് ബഹളമുണ്ടാക്കിയപ്പോൾ അവരെ പൊലീസ് ഓട്ടോറിക്ഷയിൽ കയറ്റി പറഞ്ഞയച്ചു. അവരുടെ പരാതി തെറ്റാണ്. മാധ്യമങ്ങൾ അന്വേഷിച്ചപ്പോൾ എന്താണ് കാര്യമെന്ന് മനസ്സിലായല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.










0 comments