ad
Deshabhimani

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി കുടുംബശ്രീ കരുതൽ ക്യാമ്പെയിൻ

kudumbasree
വെബ് ഡെസ്ക്

Published on Jun 30, 2025, 04:23 PM | 1 min read

തിരുവനന്തപും: ജില്ല, സിഡിഎസ്‌, എഡിഎസ്‌, അയൽക്കൂട്ട തലങ്ങളിൽ കുടുംബശ്രീ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കും. കുടുംബശ്രീ കരുതൽ ക്യാമ്പയിൻ എന്ന പേരിലാണ്‌ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. പൊലീസ്, എക്സൈസ്, ആരോഗ്യ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, വിദ്യാഭ്യാസവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വകുപ്പുകളുമായി ചേർന്നായിരിക്കും പ്രവർത്തനങ്ങൾ.


ക്യാമ്പയിന്റെ ഭാഗമായി ജില്ലാതലത്തിൽ ശിൽപ്പശാലയും സംഘടിപ്പിക്കും. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും വിവിധ തരത്തിലുള്ള ലഹരി വസ്തുക്കൾ കൊണ്ട് ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ, ലഹരി വസ്തുക്കളുടെ ഉപയോഗ-വ്യാപനകാലത്ത് രക്ഷാകർതൃത്വത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ ?, അയൽക്കൂട്ടങ്ങളുടെ പങ്ക് ?– ലഹരി വിൽപ്പന കേന്ദ്രങ്ങൾ, വ്യക്തികൾ എന്നിവരെ കണ്ടെത്തി തടയിടുന്നതിന് സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ, നടപടികൾ, വീടുകളിൽ നിന്ന് തന്നെ ബോധവൽക്കരണത്തിൻ്റെയും, മാറ്റങ്ങളുടെയും സ്വീകരിക്കേണ്ട മുൻകരുതലുകൾ, മറ്റു പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങൾക്കായിരിക്കും ക്യാമ്പെയിൻ ഊന്നൽ നൽകുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home