ad
Deshabhimani

പിഎസ്‍സി: വകുപ്പുതല പുനപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

kerala psc
വെബ് ഡെസ്ക്

Published on Jun 12, 2026, 06:32 PM | 2 min read

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷൻ (പിഎസ്‍സി) നടത്തിയ ജനുവരിയിലെ വകുപ്പുതല പരീക്ഷകളിൽ റദ്ദ് ചെയ്തിരുന്ന സെക്കൻഡ് ക്ലാസ് ലാംഗ്വേജ് ടെസ്റ്റ് (തമിഴ് ടു മലയാളം- പേപ്പർ കോഡ് 041003), മൈനോറിറ്റി ലാംഗ്വേജ് ടെസ്റ്റ് ഇൻ തമിഴ് (പേപ്പർ കോഡ് 042090) എന്നിവയുടെ പുനപരീക്ഷകൾ ജൂൺ 17ന് മുൻനിശ്ചയിച്ച പ്രകാരമുള്ള അതേ സെന്ററുകളിൽ വച്ച് നടത്തും.


അഭിമുഖം


കേരള പബ്ലിക് സർവീസ് കമ്മീഷനിൽ അസിസ്റ്റന്റ് (കന്നഡ അറിയാവുന്നവർ) (കാറ്റഗറി നമ്പർ 579/2023) തസ്തികയിലേക്ക് ജൂൺ 17ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ2 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294).


കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) കൊമേഴ്സ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 119/2025) തസ്തികയിലേക്ക് ജൂൺ 18 രാവിലെ 7.30നും 9.30നും പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധനയും അഭിമുഖവും നടത്തും. കേരള വാട്ടർ അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ (കാറ്റഗറി നമ്പർ 371/2024) തസ്തികയിലേക്ക് ജൂൺ 19ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.


കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) റീജിയണൽ ഓഫീസർ (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പർ 282/2024, 283/2024), മാർക്കറ്റിംഗ് മാനേജർ (കാറ്റഗറി നമ്പർ 428/2024), കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കെസിഎംഎംഎഫ്) മാനേജർ (ക്വാളിറ്റി കൺട്രോൾ) (പാർട്ട് 1 ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 372/2024) തസ്തികകളിലേക്ക് ജൂൺ 19ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സിഎസ് വിഭാഗവുമായി ബന്ധപ്പെടണം (0471 2546442).


പ്രമാണപരിശോധന


ആർക്കിയോളജി വകുപ്പിൽ ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ 581/2024) തസ്തികയിലേക്ക് ജൂൺ 16ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ4ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546418).


ഒഎംആർ പരീക്ഷ


കേരള പൊലീസ് സർവീസിൽ വിവിധ ബറ്റാലിയനുകളിൽ പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) ആംഡ് പൊലീസ് ബറ്റാലിയൻ, പൊലീസ് (ബാൻഡ് യൂണിറ്റ്) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ), പോലീസ് (മൗണ്ടഡ് പൊലീസ് യൂണിറ്റ്) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ, ഫാരിയർ, വുമൺ പൊലീസ് ബറ്റാലിയനിൽ പൊലീസ് കോൺസ്റ്റബിൾ, കേരള പൊലീസ് സർവീസിൽ ഹവിൽദാർ,

സീനിയർ സിവിൽ പൊലീസ് ഓഫീസർ (നേരിട്ടുള്ള നിയമനം, പട്ടികജാതി/പട്ടികവർഗ്ഗം, എൻസിഎ) (കാറ്റഗറി നമ്പർ 34/2025, 339/2025, 419/2025, 484/2025, 485/2025, 486/2025þ491/2025, 493/2025, 494/2025, 547/2025, 550/2025, 563/2025, 640/2025, 646/2025, 790/2025, 830/2025 തസ്തികകളിലേക്ക് ജൂൺ 20ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.20 വരെ ഒഎംആർ പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home