ad
Deshabhimani

വീ​ണ്ടും തെ​രു​വു​നാ​യ ആ​ക്ര​മ​ണം, വ​യോ​ധി​ക​യെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു

...
വെബ് ഡെസ്ക്

Published on Jun 12, 2026, 06:47 PM | 1 min read

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും തെ​രു​വു​നാ​യ ആ​ക്ര​മ​ണം. തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ലം ഭാ​ഗ​ത്ത് വ​യോ​ധി​ക​യെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു.പ​രി​ക്കേ​റ്റ വ​യോ​ധി​ക​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ല്ല​മ്പ​ലം ക​ര​വാ​ര​ത്ത് മ​റ്റു നാ​ല് പേ​രെ​യും തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചി​ട്ടു​ണ്ട്


പ്ര​ദേ​ശ​ത്തെ വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ളെ​യും നാ​യ ആ​ക്ര​മി​ച്ച​താ​യാ​ണ് വി​വ​രം.പ​നി ബാ​ധി​ച്ച് വീ​ടി​നു​ള്ളി​ൽ ക​ഴി​ഞ്ഞ 65കാ​രി​യാ​യ ഗി​രി​ജ​യെ​യാ​ണ് തെ​രു​വു​നാ​യ ക​ടി​ച്ച​ത്. നാ​യ വീ​ടി​നു​ള്ളി​ൽ ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​റ​ന്നു കി​ട​ന്ന വാ​തി​ലി​ലൂ​ടെ​യാ​ണ് നാ​യ അ​ക​ത്ത് ക​യ​റി​യ​ത്. നാ​യ​യെ ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​യ കൈ​യ്യി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home