ad
Deshabhimani

15 മിനിറ്റ് അധിക സമയം, ബുക്ക്ലെറ്റിലും മാറ്റം; നീറ്റ് പരീക്ഷയില്‍ പരിഷ്കാരങ്ങളുമായി എൻടിഎ

NTA.jpg
വെബ് ഡെസ്ക്

Published on Jun 12, 2026, 06:25 PM | 1 min read

ന്യൂഡൽഹി: ജൂൺ 21 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന നീറ്റ് യുജി പരീക്ഷയിലെ സമയക്രമത്തിലും മറ്റും മാറ്റങ്ങൾ പ്രഖ്യാപിച്ച് എൻടിഎ. വിദ്യാർഥി സൗഹൃദമാക്കാനാനുള്ള നീക്കത്തിന്റെ ഭാ​ഗമായാണ് പരിഷ്കാരങ്ങളെന്ന് എൻടിഎ പ്രസ്താവനയിൽ അറിയിച്ചു.


ന്യായമായും സുരക്ഷിതമായും ഒപ്പം വിദ്യാർഥികളുടെ സൗകര്യം മാനിച്ചുമാണ് പരീക്ഷ നടത്തുകയെന്നും പരീക്ഷാ നടത്തിപ്പിലെ വ്യക്തത മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് പ്രസ്താവനയിൽ എൻടിഎ പറയുന്നു. പരീക്ഷാ സമയം 15 മിനിറ്റ് വർധിപ്പിക്കുക, ബുക്ക്ലെറ്റിൽ റഫ് പേജുകളുടെ എണ്ണം കൂട്ടുക തുടങ്ങിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. നേരത്തെ ഉച്ചതിരിഞ്ഞ് രണ്ട് മണി മുതൽ അഞ്ച് മണി വരെയായിരുന്നു സമയം. ഇനിമുതൽ 5.15 വരെയായി നീളും. കൂടാതെ ചോദ്യപേപ്പർ ബുക്ക്ലെറ്റിൽ ഇനി മുതൽ നാല് പേജുകളുണ്ടാകും. നിലവിൽ രണ്ട് പേജുകളായിരുന്നു ഉണ്ടായിരുന്നത്. കണക്കുകൂട്ടലുകൾ, ഡയ​ഗ്രങ്ങൾ എന്നിവയ്ക്കായി പേജുകൾ ഉപയോ​ഗപ്പെടുത്താം. രണ്ട് റഫ് പേജുകൾ മുൻപത്തേത് പോലെ മുൻവശത്തും മറ്റ് രണ്ട് പേജുകൾ നിർദേശങ്ങളെഴുതിയതിന് തൊട്ടരികിലുമായിരിക്കും.


ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലുള്ള ചോദ്യപ്പേപ്പറിലും ഇത് ലഭ്യമായിരിക്കും. ഇടതു കൈക്ക് സ്വാധീനം കൂടുതലുള്ള കുട്ടികളെ കൂടി പരിഗണിച്ചാണ് ഇരുവശത്തായി റഫ് പേജുകൾ നൽകിയതെന്ന് എൻടിഎ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home