ad
Deshabhimani

കള്ളന്റെ വക്കീലിനെ താക്കോൽ ഏൽപ്പിക്കരുത്: ബിനോയ് വിശ്വം

Binoy Viswam
വെബ് ഡെസ്ക്

Published on Jun 12, 2026, 07:36 PM | 1 min read

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതിയുടെ വക്കീലിനെ ദേവസ്വത്തിന്റെ വക്കീലാക്കിയ നടപടി ഉടൻ റദ്ദാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി നാടുമുഴുവൻ ‘സ്വർണം കട്ടവരാരപ്പാ'എന്ന പാട്ടുപാടി നടന്നവർ ഇപ്പോൾ കട്ടവരുടെ വക്കീലിനെതന്നെ താക്കോൽ ഏല്പിച്ചതാണ് കേരളം കണ്ടത്.


സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയും സ്വർണക്കൊള്ളയുടെ മുഖ്യ സൂത്രധാരൻ ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധം അറിയാത്തവരായി ആരുമില്ല. ആ പങ്കജ് ഭണ്ഡാരിക്കുവേണ്ടി കോടതിയിലും പുറത്തും ഘോരഘോരം വാദിച്ച കെ ബി പ്രദീപ് എന്ന അഭിഭാഷകനായിരിക്കും ഇനി ദേവസ്വം വകുപ്പിനുവേണ്ടി വാദിക്കുക. ഈ നിയമനത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന് ദേവസ്വംമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞതായും ബിനോയ്‌ വിശ്വം പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home