ad
Deshabhimani

ആലുവയിൽ പുലിയെ കണ്ടതായി നാട്ടുകാർ‌; ക്യാമറകൾ സ്ഥാപിച്ചു

TIGER.
വെബ് ഡെസ്ക്

Published on Jun 12, 2026, 06:22 PM | 1 min read

കൊച്ചി: ആ​ലു​വ തു​രു​ത്ത് കു​ണ്ടൂ​ർ തോ​ടി​ന് സ​മീ​പം പു​ഴ​യോ​ര​ത്ത് പു​ലി​യെ ക​ണ്ട​താ​യി നാട്ടുകാർ‌. തു​രു​ത്ത് കൊ​മ്പ​ത്ത് അ​യ്യ​പ്പ​ൻ​കു​ട്ടി​യു​ടെ പ​റ​മ്പി​ന് സ​മീ​പ​മു​ള്ള പ​ള്ള​ത്താ​ണ് പു​ലി​യെ രാ​വി​ലെ എ​ട്ടോ​ട് കൂ​ടി ക​ണ്ട​ത്.വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ എ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.


വ​ന്യ ജീ​വി​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യെ​ങ്കി​ലും പു​ലി​യു​ടേ​താ​ണെ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല .

പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണ ക്യാ​മ​റ സ്ഥാ​പി​ക്കു​മെ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞു.രാ​വി​ലെ വീ​ട്ടി​ലി​രു​ന്ന് പ​ത്രം വാ​യി​ക്കു​ക​യാ​യി​രു​ന്ന അ​യ്യ​പ്പ​ൻ​കു​ട്ടി പു​ലി​യു​ടേ​തു പോ​ലു​ള്ള അ​ല​ർ​ച്ച കേ​ട്ട് വീ​ട്ടി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് വീ​ടി​ൻ്റെ പ​റ​മ്പി​ൻറെ പി​ന്നാ​മ്പു​റ​ത്ത് പു​ലി​യെ കാ​ണാ​നി​ട​യാ​യ​ത്.ഉ​ട​നെ അ​യ​ൽ​വാ​സി അ​ലി​ക്കു​ഞ്ഞി​നെ വി​ളി​ച്ച് എ​ത്തി​യ​പ്പോ​ഴേ​ക്കും പു​ലി ക​ട​ന്നു​ക​ള​ഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home