print edition മോദിക്കൊപ്പം സതീശൻ സർക്കാരും: കുടുംബശ്രീയുടെ വേരറുത്ത് യുഡിഎഫ്

സ്വന്തം ലേഖിക
Published on Jun 21, 2026, 01:54 AM | 1 min read
തിരുവനന്തപുരം
: കേരളീയ സ്‌ത്രീകളെ കൈപിടിച്ചുയർത്തിയ കുടുംബശ്രീയുടെ വേരറുത്ത് യുഡിഎഫ് സർക്കാർ. വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ കുടുംബശ്രീ എന്ന വാക്കുപോലുമുണ്ടായില്ല. വിഹിതം കുറച്ച്,സമാന്തര സംവിധാനത്തിന് ഫണ്ട് അനുവദിച്ചും പദ്ധതി നൽകിയുമായിരുന്നു മുൻ കാലങ്ങളിൽ പദ്ധതി തകർക്കാൻ ശ്രമിച്ചിരുന്നത്. ഇത്തവണ കുടുംബശ്രീക്ക് ഒരു പദ്ധതിപോലും പ്രഖ്യാപിക്കുകയോ തുക വകയിരുത്തുകയോ ചെയ്തില്ല.
ദാരിദ്ര്യ നിർമാർജനത്തിനും സ്ത്രീശാക്തീകരണത്തിനുമായി ആരംഭിച്ച കുടുംബശ്രീക്ക് സംരക്ഷണം നൽകിയത് എൽഡിഎഫ് സർക്കാരുകളാണ്. 2021ലെ ബജറ്റിൽ 1000 കോടിയുടെ വായ്‌പ അനുവദിച്ചു.
അഭ്യസ്‌തവിദ്യർക്ക് തൊഴിൽ നൽകാൻ നോളജ് ഇക്കോണമി മിഷനെ ചുമലപ്പെടുത്താനും തീരുമാനിച്ചു. കാർഷിക മൂല്യവർധിത ഉൽപ്പന്ന യൂണിറ്റ് തുടങ്ങാൻ 10കോടിയും നൽകി. ഉൽപ്പന്നങ്ങൾ അയൽക്കൂട്ടങ്ങൾ വഴി വിൽക്കാനാരംഭിച്ച സംരംഭം ഇന്ന് ‘കെ ഇനം’ എന്ന പേരിൽ ആഗോളബ്രാൻഡാണ്. 2022ൽ അഞ്ച് വർഷംകൊണ്ട് 10 ലക്ഷം തൊഴിൽ പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചത്. എൽഡിഎഫ് സർക്കാർ ബജറ്റ് വിഹിതമായി 2023ൽ 260 കോടിയും 2024ൽ 265 കോടി നീക്കിവച്ചു. മൂന്ന് ലക്ഷം സ്‌ത്രീ=കുടുംബശ്രീയുടെ
വേരറുത്ത് യുഡിഎഫ്‌കൾക്ക് ഉപജീവനം ഉറപ്പാക്കാൻ ‘കെ ലിഫ്‌റ്റ്’ കൊണ്ടുവന്നു. 2025ൽ 275 കോടി അനുവദിച്ചതിൽ 22.27 കോടി കുടുംബശ്രീ ഉൽപ്പന്ന പ്രചാരവും വിപണനവും ലക്ഷ്യമിട്ട് വിപണന ശൃംഖല ശക്തിപ്പെടുത്താനാണ്.
ലഘുഭക്ഷണം നിർമിച്ച് വിൽക്കുന്ന ‘ഫ്രഷ് ബൈറ്റ്‌സ്’, ഉച്ചഭക്ഷണം കുറഞ്ഞ നിരക്കിൽ നൽകുന്ന ജനകീയ ഹോട്ടലുകൾ എന്നിവ ആരംഭിച്ചതും എൽഡിഎഫ് സർക്കാരാണ്. 2025 വരെ 3.23 ലക്ഷം സ്ത്രീകൾക്ക് 1,63,458 സംരംഭങ്ങൾ വഴി തൊഴിൽ നൽകാനായി.










0 comments