print edition തരിശിടത്ത്‌ 
പൊന്ന് വിളയിക്കാൻ 
കുടുംബശ്രീ

Kudumbashree Bhu Samruddhi scheme
avatar
സ്വാതി സുജാത

Published on Nov 07, 2025, 03:11 AM | 1 min read


തിരുവനന്തപുരം

തരിശുനിലം ഏറ്റെടുത്ത്‌ കൃഷിയോഗ്യമാക്കാൻ "ഭൂസമൃദ്ധി'പദ്ധതിയുമായി കുടുംബശ്രീ എത്തുന്നു. നിലവിലുള്ള കാർഷികസംരംഭങ്ങൾക്ക്‌ പുറമെയാണ്‌ പുതിയ ദ‍ൗത്യം ഏറ്റെടുക്കുന്നത്‌. ഭൂവിനിയോഗ വകുപ്പും കുടുംബശ്രീ ലൈവ്‌ലി ഹുഡ്‌ വിഭാഗവും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുക. 1,54,268.25ഹെക്ടർ ഇതിനായി ഏറ്റെടുക്കും. നാലുലക്ഷം കുടുംബശ്രീ അംഗങ്ങൾ നേരിട്ട്‌ ഗുണഭോക്താക്കളാകും.


നിലങ്ങൾ കണ്ടെത്തി മണ്ണ്‌, സൂക്ഷ്‌മ കാലാവസ്ഥ, ജലം, മറ്റു ശാസ്‌ത്രീയ വിവരം എന്നിവ ഭൂമി ടാഗിങിലൂടെ ശേഖരിച്ച്‌ അനുയോജ്യ വിള തെരഞ്ഞെടുക്കും. ഇതിനായി ജിയോഗ്രാഫിക്‌ ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്‌) ഉപയോഗിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ മൈക്രോ ലെവൽ ആസൂത്രണത്തിനും ഇ‍ൗ വിവരങ്ങൾ ഉപക
രിക്കും.


വനാതിർത്തി പ്രദേശങ്ങളുടെ പാരിസ്ഥിതിക വ്യവസ്ഥയെ തടസപ്പെടുത്താതെ കൃഷിനടത്താൻ കുടുംബശ്രീ അംഗങ്ങളെ പ്രാപ്‌തരാക്കും.


ആദ്യഘട്ടം വരുമാന വർധനയ്‌ക്കും ഭക്ഷ്യസുരക്ഷയ്‌ക്കും സഹായകമായ വിള കൃഷിചെയ്യും. അടുത്തഘട്ടത്തിൽ അനുയോജ്യമായ ഇടവിളകൾ ഉൾപ്പെടുത്തും. മൂല്യ വർധന, കയറ്റുമതി സാധ്യത എന്നിവ വിലയിരുത്തിയാകും കൃഷി. കാസർകോട്‌ ജില്ലയിലാണ്‌ ആദ്യഘട്ടത്തിൽ ആരംഭിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home