മദ്യലഹരിയിൽ കെഎസ്‌യു നേതാവ് ഓടിച്ച കാർ ഇടിച്ച് അപകടം; ഒടുവിൽ പിടിയിൽ


സ്വന്തം ലേഖകൻ
Published on Jul 31, 2025, 10:54 PM | 2 min read
കോട്ടയം: കെഎസ്‌യു ജില്ലാനേതാവ് ഓടിച്ച ആഡംബര വാഹനം നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷൻ കോട്ടയം ജില്ലാപ്രസിഡന്റും സിഎംഎസ് കോളേജിലെ കെഎസ്‌യു നേതാവുമായ ജുബിൻ ലാലു ജേക്കബാണ് കാറിൽ അമിതവേഗത്തിൽ പാഞ്ഞ് നിരവധി വാഹനങ്ങളിൽ ഇടിച്ചത്. ഇയാളെ കോട്ടയം വെസ്‌റ്റ് പൊലീസ് കസ്‌റ്റഡിയിലെടുത്തു. ജുബിൻ അമിതമായി മദ്യപിച്ച് വാഹനം ഓടിച്ചതാണ് അപകട പരമ്പരക്കിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ജുബിൻ. ഇയാൾ ഓടിച്ച ഫോർച്യൂണർ കാർ കുടയംപടി അമ്പാടിക്കവലയ്‌ക്ക് സമീപം മരത്തിലിടിച്ച് നിൽക്കുകയായിരുന്നു. വ്യാഴം വൈകിട്ട് 5.45 ഓടെയാണ് സംഭവം. സിഎംഎസ് കോളേജിൽ ഫ്രഷേഴ്‌സ് ഡേ ആയതിനാൽ കെഎസ്‌യു പരിപാടി വിജയിപ്പിക്കാൻ എത്തിയതായിരുന്നു ജുബിൻ. കോളേജ് ജങ്‌ഷനിൽ നിർത്തിപ്പോയ തുണിക്കടയുടെ മുമ്പിലായിരുന്നു കെഎസ്‌യു സംഘം തമ്പടിച്ച് അഴിഞ്ഞാടിയത്. പരസ്യമായി മദ്യപിച്ച സംഘം പൊതുജനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത തരത്തിൽ പുകയും പേപ്പറും റോഡിലും സമീപത്തും നിറച്ചു. ഉറക്കെ പാട്ടുകൾ ഇട്ട് ശബ്ദകോലാഹലം സൃഷ്ടിച്ചു. പലരും ചോദ്യം ചെയ്‌തപ്പോൾ ഭീഷണിപ്പെടുത്തി. പരിപാടിക്കുശേഷം പ്രതി കാർ എടുത്തുകൊണ്ട് പോകുമ്പോഴാണ് അപകടപരമ്പര.
ആദ്യം ചാലുകുന്ന് വളവിൽ ഓട്ടോയിലും സ്‌കൂട്ടറിലും ഇടിച്ച് നിർത്താതെ പോയി. പിന്നീട് മെഡി. കോളേജ് ബൈപ്പാസിലൂടെ പാഞ്ഞ കാർ കുടയംപടിയിൽ കാൽനടയാത്രക്കാരായ അമ്മയേയും കുഞ്ഞിനേയും ഇടിച്ചു. കുഞ്ഞിന് സാരമായ പരിക്കുണ്ട്. കുടയംപടിയിൽ സ്വിഫ്‌റ്റ്, വാഗൺആർ കാറുകളും ബൈക്കും ഇടിച്ച് തെറിപ്പിച്ചു. രണ്ട് കിലോമീറ്റർ ദൂരത്തിൽ എട്ട് വാഹനങ്ങളാണ് ഇയാൾ ഇടിച്ച് തകർത്തത്. ഈ വാഹനങ്ങളിലുണ്ടായിരുന്നവർക്കും പരിക്കുണ്ട്. കാറിനെ നാട്ടുകാർ പിന്തുടർന്നെങ്കിലും നിർത്തിയില്ല. ആൽമരത്തിൽ ഇടിച്ചുനിന്ന കാർ പൊലീസെത്തി പരിശോധിച്ചു. കാറിൽനിന്ന് മദ്യക്കുപ്പിയും മറ്റ് ലഹരിവസ്‌തുക്കളും പൊലീസ് പിടികൂടി.
മുമ്പ് കഞ്ചാവ് കേസിൽ പ്രതി; മാങ്കൂട്ടത്തിലിന്റെയും ഷാഫിയുടെയും തോഴൻ
യൂത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും ഉറ്റ തോഴനാണ് ജുബിൻ ലാലു ജേക്കബ്. നേരെത്തെ സിഎംഎസ് കോളേജ് റോഡിൽ ഇതേ ഫോർച്യൂണർ കാറിൽനിന്ന് 16 ഗ്രാം കഞ്ചാവുമായി ജുബിൻ, സഹൽ എന്നീ കെഎസ്‌യു നേതാക്കൾ എക്‌സൈസ് പിടിയിലായിട്ടുണ്ട്. സെപ്‌തംബറിലായിരുന്നു സംഭവം. ലഹരിക്കേസിൽ പിടികൂടിയ ജുബിന് കെഎസ്‌യു–- യൂത്ത് കോൺഗ്രസ് നേതാക്കൾ സ്വീകരണം നൽകിയിരുന്നു. ഇതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു. ഇതിനെതിരെ അധ്യാപകരും രംഗത്ത് എത്തിയിരുന്നു. കോൺഗ്രസിലെ ഉന്നതനേതാക്കളുമായി അടുത്ത ബന്ധമുള്ള ഇയാൾ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തുന്ന റാക്കറ്റിലെ പ്രധാന കണ്ണിയാണ്. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന്റെ മറവിലാണ് ലഹരിവിൽപന








0 comments