ad
Deshabhimani

print edition വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി; കെഎസ്‌ടിഎ പ്രതിഷേധ കൂട്ടായ്മ ഇന്ന്‌

KSTA
വെബ് ഡെസ്ക്

Published on Jun 17, 2026, 02:27 AM | 1 min read

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചും അധ്യാപകരുടെ ന്യായമായ ആവശ്യങ്ങൾക്കുമായുള്ള കെഎസ്‌ടിഎ പ്രതിഷേധ കൂട്ടായ്മ ബുധനാഴ്‌ച. ജില്ലാ കേന്ദ്രങ്ങളിലാണ് പ്രതിഷേധ പരിപാടി.


മലപ്പുറം കുന്നുമ്മലിൽ കെഎസ്‌ടിഎ ജനറൽ സെക്രട്ടറി വൈകിട്ട്‌ 4.30ന്‌ കൂട്ടധർണ ഉദ്‌ഘാടനംചെയ്യും. കോഴിക്കോട്‌ മോഡൽ സ്‌കൂൾ പരിസരത്ത്‌ നടക്കുന്ന ധർണ പ്രസിഡന്റ്‌ എ കെ ബീന ഉദ്‌ഘാടനംചെയ്യും. തിരുവനന്തപുരം ഡിജിഇ ഓഫീസിനു മുന്നിൽ പകൽ 3.30ന്‌ സംസ്ഥാന സെക്രട്ടറി എ നജീബ്‌ ഉദ്‌ഘാടനംചെയ്യും.


സെൻസസ് അടക്കമുള്ള ഔദ്യോഗിക ചുമതലകളിൽ ഏർപ്പെട്ട അധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണം. പകരം ദിവസവേതനാടിസ്ഥാനത്തിൽ അടിയന്തരമായി അധ്യാപകരെ നിയമിക്കാൻ നടപടി സ്വീകരിക്കണം.


മാസങ്ങളായി തുടരുന്ന അധ്യാപകരുടെ പൊതു സ്ഥലംമാറ്റ നടപടികൾ ഇനിയും വൈകിപ്പിക്കാതെ അടിയന്തരമായി പൂർത്തിയാക്കാൻ അധികൃതർ തയ്യാറാകണം. പിരിച്ചുവിടപ്പെട്ട ഗോത്രബന്ധു അധ്യാപകരുടെ പ്രശ്നം പുനഃപരിശോധിക്കണം.


ധവളപത്രത്തിന്റെ മറവിൽ പൊതുവിദ്യാഭ്യാസ മേഖലയുടെ അടിത്തറ ഇളക്കുന്ന തരത്തിലുള്ള നടപടികളിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ധർണ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home