ആഭ്യന്തര വരുമാനത്തിന്റെ 2 ശതമാനം 
ഗവേഷണങ്ങൾക്ക്‌ മാറ്റിവയ്‌ക്കണം ; ശാസ്ത്ര സാഹിത്യ പരിഷത്ത്‌ സംസ്ഥാന സമ്മേളനം

kssp
വെബ് ഡെസ്ക്

Published on May 10, 2025, 12:45 AM | 1 min read


പാലക്കാട്‌

രാജ്യത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ രണ്ടുശതമാനം ശാസ്ത്ര –-സാങ്കേതിക ഗവേഷണങ്ങൾക്ക്‌ മാറ്റിവയ്‌ക്കണമെന്ന്‌ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ധോണി ലീഡ്‌ കോളേജിൽ സമ്മേളനം ‘ശാസ്‌ത്രത്തിന്റെ കണിശതയും ധാർമികതയും’ വിഷയം അവതരിപ്പിച്ച്‌ നാഷണൽ സയൻസ്‌ ചെയർ പ്രൊഫസർ പാർഥ പി മജുംദാർ ഉദ്ഘാടനംചെയ്തു. പരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ ടി കെ മീരാഭായ്‌ അധ്യക്ഷയായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം തോമസ്‌ ഐസക്‌, അമിത മജുംദാർ, പരിഷത്ത്‌ ജനറൽ സെക്രട്ടറി പി വി ദിവാകരൻ എന്നിവർ സംസാരിച്ചു. കെ ബിനുമോൾ സ്വാഗതവും പി അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.


പ്രതിനിധി സമ്മേളനത്തിൽ ടി കെ മീരാഭായ്‌ അധ്യക്ഷയായി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജി സ്റ്റാലിൻ അനുസ്മരണ പ്രമേയവും സംസ്ഥാന ജനറൽ സെക്രട്ടറി പി വി ദിവാകരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി പി ബാബു കണക്കും അവതരിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ടി കെ ദേവരാജൻ സംഘടനാരേഖ അവതരിപ്പിച്ചു. ശനി വൈകിട്ട് 4.30ന് പി ടി ബി അനുസ്മരണത്തിൽ ‘ഇന്ത്യ എന്ന ആശയം: ചരിത്രവും വർത്തമാനവും’ വിഷയം ഡോ. സുധ മേനോൻ അവതരിപ്പിക്കും. സമ്മേളനം ഞായറാഴ്‌ച സമാപിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Home