Deshabhimani

print edition നട്ടെല്ലൊടിക്കാൻ വെറ്റ് ലീസ്; കെഎസ്ആർടിസിക്ക്‌ 
ബാധ്യതയായി വാടകയും

KSRTC.jpg

കെഎസ്ആർടിസി വാടകയ്ക്കെടുത്തത് എൻജിൻ തകരാറിലായ ബസ്

വെബ് ഡെസ്ക്

Published on Nov 10, 2026, 12:33 AM | 1 min read

തിരുവനന്തപുരം: ദീർഘദൂര യാത്രകൾക്ക്‌ പുതിയ സ്വകാര്യ സൂപ്പർഫാസ്റ്റ് ബസ്സുകൾ വാടകയ്ക്കെടുത്ത കരാർ വ്യവസ്ഥ കെഎസ്ആർടിസിക്ക് കൂടുതൽ സാന്പത്തിക ബാധ്യതയാകുന്നു. വരുമാനം കിട്ടിയാലും ഇല്ലെങ്കിലും കിലോമീറ്റർ അടിസ്ഥാനത്തിൽ ബസ്സുടമയ്ക്ക് നിശ്ചിത വാടക നൽകേണ്ടിവരുന്ന "വെറ്റ് ലീസ്' വ്യവസ്ഥയാണ്‌ തിരിച്ചടിയാകുന്നത്‌. എസി, നോൺ-എ സി സ്വകാര്യ ബസ്സുകൾക്ക് കിലോമീറ്ററിന് 50 മുതൽ 54 രൂപവരെയാണ് സർക്കാർ നൽകേണ്ടിവരിക. വരുമാനത്തെ ക്കാൾ കൂടുതലാണ് ഈ തുക.


കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തുനിന്ന്‌ പാലക്കാട്ടേക്കും കൊച്ചിയിലേക്കും സർവീസ് നടത്താൻ അഞ്ച് സ്വകാര്യ ബസ്സുകൾ വാടകയ്ക്ക് എടുത്തിരുന്നു. തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടുപോയി തിരികെയെത്താൻ ഷെഡ്യൂൾ പ്രകാരമുള്ള ദൂരം 754 കിലോമീറ്ററാണ്. കരാർപ്രകാരം ഒരു എസി സ്വകാര്യബസ്സിന് കിലോമീറ്ററിന് 54 രൂപവച്ച് 40,716 രൂപ കെഎസ്ആർടിസി നൽകണം. എന്നാൽ, സർവീസ് നടത്തിയ പലബസ്സുകളിലും കലക്ഷൻ കുറവാണ്. ഒക്ടോബർ 28ന് 45,832 രൂപ ലഭിച്ചത്‌ 29ന് 29,113 രൂപയായി. 30ന് 51,230, 31ന് 30,741 എന്നിങ്ങനെയായിരുന്നു കലക്ഷൻ.


കെഎസ്ആർടിസിക്ക് കുറഞ്ഞ വരുമാനം ലഭിക്കുമ്പോഴും നേരത്തെ നിശ്ചയിച്ച തുക സ്വകാര്യ ബസ്സുടമകൾക്ക് നൽകണം. ഇത് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നു. വാടകയ്-ക്കെടുത്ത ഒരു സൂപ്പർഫാസ്റ്റ് ബസിന്റെ എൻജിൻ ആദ്യദിവസംതന്നെ തകരാറിലായിരുന്നു. പൊതുമേഖലയെ തകർത്ത് സ്വകാര്യവൽക്കരണം അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പദ്ധതിയെന്നും ആക്ഷേപമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home