ad
Deshabhimani

print edition കെഎസ്‌ആർടിഇഎ സമരം ഉജ്വല വിജയം: മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചു

KSRTC

നാല് ദിവസമായി നിരാഹാരം തുടർന്ന കെഎസ്‌ആർടിഇഎ സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ സി കെ ഹരികൃഷ്‌ണന് ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ നാരാങ്ങാനീര് നൽകി അവസാനിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jul 26, 2026, 12:01 AM | 1 min read

തിരുവനന്തപുരം : കെഎസ്ആർടിസിയിലെ രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റങ്ങളും വേട്ടയാടലുകളും അവസാനിപ്പിക്കണമെന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ച് 35 ദിവസമായി കെഎസ്‌ആർടിഇഎ (സിഐടിയു) നടത്തിയ സമരത്തിന് ഉജ്വല വിജയം. എല്ലാ ആവശ്യങ്ങളും അംഗീകരിക്കാമെന്ന് സിഎംഡി ഉറപ്പുനൽകി. മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾ റദ്ദാക്കി കെഎസ്ആർടിസി ഉത്തരവിറക്കി.

പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്നും ഉറപ്പുനൽകി. ഇ തോടെ അസോസിയേഷൻ വർക്കിങ്‌ പ്രസിഡന്റ്‌ സി കെ ഹരികൃഷ്‌ണൻ നാല് ദിവസമായി തുടർന്ന നിരാഹാരം അവസാനിപ്പിച്ചു. ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ നാരാങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്.


സമാപന സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ സംസാരിച്ചു. ജീവനക്കാർ ആഹ്ലാദപ്രകടനം നടത്തി. തിങ്കളാഴ്ച എല്ലാ യൂണിറ്റിലും ആഹ്ലാദപ്രകടനമുണ്ടാകും.

ജൂൺ നാലി-ന് നാല്‌ സൂപ്രണ്ടുമാരും 17 അസിസ്റ്റന്റുമാരുമടക്കം 21 പേരെ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ചീഫ് ഓഫീസിൽനിന്ന്‌ സ്ഥലംമാറ്റിയിരുന്നു. അസോസിയേഷൻ ചീഫ് ഓഫീസ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റിനെ മൂന്നുതവണയാണ് ഒരാഴ്ചയ്ക്കിടെ സ്ഥലംമാറ്റിയത്. ഉത്തരവ് പുറത്തിറങ്ങിയപ്പോൾ മാനേജ്മെന്റുമായും മന്ത്രി സി പി ജോണുമായും അസോസിയേഷൻ ചർച്ച നടത്തിയിരുന്നു.


അപാകം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പും നൽകി. എന്നാൽ, ഐഎൻടിയുസി നേതാക്കളുടെ ഭീഷണിയിൽ മന്ത്രി പിന്നോട്ടുപോയി. ഇതോടെയാണ് ജൂൺ 16 മുതൽ അസോസിയേഷൻ ചീഫ് ഓഫീസിനുമുന്നിൽ സത്യഗ്രഹം ആരംഭിച്ചു. ട്രാൻസ്പോർട്ട് ഭവന്റെ രണ്ട് ഗേറ്റിലും 13 മുതൽ റിലേ സത്യഗ്രഹം ആരംഭിച്ചു. എന്നാൽ, ചെയർമാനെയും ഉന്നത ഉദ്യോഗസ്ഥരെയും തടഞ്ഞെന്ന് ആരോപിച്ച് ചൊവ്വാഴ്ച ബലംപ്രയോഗിച്ച് നീക്കി അറസ്റ്റ് ചെയ്തു. കസേരകളും സമരപ്പന്തലും തകർത്തു. ഇതിനെ തുടർന്നാണ് ബുധൻമുതൽ ചീഫ് ഓഫീസ് പടിക്കൽ നിരാഹാരം ആരംഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home