വിഷു, ഈസ്റ്റർ തിരക്ക് ; പൂർണസജ്ജമായി കെഎസ്‌ആർടിസി

തിരുവനന്തപുരം : വിഷുവും ഈസ്റ്ററും പ്രമാണിച്ച് കെഎസ്ആർടിസിയുടെ അന്തർസംസ്ഥാന സർവീസുകളിൽ തിരക്കേറി. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് യാത്രയ്‌ക്ക് ക്രമീകരണങ്ങളും ഒരുക്കിയതായി കെഎസ്‌ആർടിസി അധികൃതർ അറിയിച്ചു. എട്ടുമുതൽ 22-വരെയാണ് പ്രത്യേക സർവീസുകൾ നടത്തുക.
കേരളത്തിലെ വിവിധ യൂണിറ്റുകളിൽനിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുകൾ ലഭ്യമാണ്. നിലവിലുള്ള സർവീസുകൾക്ക് പുറമെയാണ് അധിക സർവീസുകൾ.
ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാം.
ഇതരസംസ്ഥാനത്തുനിന്നുള്ള സ്‌പെഷ്യൽ സർവീസുകൾ
● രാത്രി 7.45ന് ബംഗളൂരു– കോഴിക്കോട് ( സൂപ്പർഫാസ്‌റ്റ്),
● രാത്രി 8.15ന് ബംഗളൂരു– കോഴിക്കോട് (സൂപ്പർഫാസ്‌റ്റ്)
● രാത്രി 8.50ന് ബംഗളൂരു–കോഴിക്കോട് (സൂപ്പർഫാസ്‌റ്റ്)
● രാത്രി 7.15ന് ബംഗളൂരു–-തൃശൂർ (പാലക്കാട് വഴി, സൂപ്പർ ഡീലക്‌സ്)
● വൈകിട്ട് 5.30ന് ബംഗളൂരു –എറണാകുളം (സൂപ്പർ ഡീലക്‌സ്)
● വൈകിട്ട് 6.30ന് ബംഗളൂരു –എറണാകുളം (സൂപ്പർ ഡീലക്‌സ്)
● വൈകിട്ട് 6.10ന് ബംഗളൂരു-കോട്ടയം (സൂപ്പർ ഡീലക്സ്)
● രാത്രി 8.30ന് ബംഗളൂരു–കണ്ണൂർ (ഇരിട്ടി വഴി സൂപ്പർ ഡീലക്സ്)
● രാത്രി 9.45ന് ബംഗളൂരു–കണ്ണൂർ ( സൂപ്പർ ഡീലക്സ്)
● രാത്രി 7.30 ബംഗളൂരു–-തിരുവനന്തപുരം (നാഗർകോവിൽ വഴി സൂപ്പർ ഡീലക്സ്)
● രാത്രി 7.30ന് ചെന്നൈ -എറണാകുളം (സൂപ്പർ ഡീലക്‌സ് )
● വൈകിട്ട് 6.45ന് ബംഗളൂരു–അടൂർ (സൂപ്പർ ഡീലക്സ്)
● രാത്രി 7.10ന് ബംഗളൂരു–കൊട്ടാരക്കര (സൂപ്പർ ഡീലക്‌സ്)
● വൈകിട്ട് 6ന് ബംഗളൂരു–പുനലൂർ (സൂപ്പർ ഡീലക്‌സ്)
● വൈകിട്ട് 6.20ന് ബംഗളൂരു–-കൊല്ലം
● രാത്രി 7.10ന് ബംഗളൂരു – ചേർത്തല
● രാത്രി 7ന് ബംഗളൂരു–ഹരിപ്പാട്








0 comments