ശബരിമല തീർത്ഥാടകർക്ക് സ്പെഷ്യൽ; പ്രത്യേക പാക്കേജ് അവതരിപ്പിച്ച് കെഎസ്ആർടിസി

കൊല്ലം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പ്രത്യേക യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു.
പ്രധാന ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം പമ്പയിൽ എത്തി ശബരിമലയിലേക്ക് പോയി മടങ്ങിയെത്തുന്ന രീതിയിലാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. കൊല്ലത്തുനിന്ന് രാത്രി 7 മണിക്ക് ആരംഭിച്ച് കൊട്ടാരക്കര ഗണപതി ക്ഷേത്രം, ഓമല്ലൂർ ക്ഷേത്രം, നിലയ്ക്കൽ ക്ഷേത്രം എന്നിവിടങ്ങൾ വഴി പമ്പയിൽ എത്തുന്നു.
ശബരിമല ദർശനത്തിന് ശേഷം മടങ്ങും. ഒരാൾക്ക് 490 രൂപയാണ് ഈടാക്കുന്നത്. നവംബർ 16, 22, 29 എന്നീ ദിവസങ്ങളിലാണ് ഈ യാത്രകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും 9747969768, 9995554409, 9188938523 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഗവി കാനനയാത്ര, മൂകാംബിക തീർത്ഥാടനം, ഗുരുവായൂർ ദർശനം, കന്യാകുമാരി എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രയും ഇതിലൂടെ ബുക്ക് ചെയ്യാം.








0 comments