ad
Deshabhimani

യാ​ത്ര​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​: മൂ​ന്ന് കെഎസ്ആർടിസി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

എൽഡിഎഫ് വന്നു എല്ലാം ശരിയായി; ടോപ്പ് ഗിയറിലായി കെഎസ്ആർടിസി
വെബ് ഡെസ്ക്

Published on Jul 05, 2026, 08:05 PM | 1 min read

തിരുവനന്തപുരം: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ സ​മ​യം ചോ​ദി​ച്ചെ​ത്തി​യ യാ​ത്ര​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ മൂ​ന്ന് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഡി​പ്പോ​യി​ലെ അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി സിഎംഡി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്

യാ​ത്ര​ക്കാ​ർ ആ​വ​ർ​ത്തി​ച്ച് വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യ​തോ​ടെ ബ​സ് വ​രു​മ്പോ​ഴേ അ​റി​യാ​ൻ പ​റ്റൂ​വെ​ന്ന് പ​റ​ഞ്ഞ് ഈ ​മൂ​ന്ന് ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ ത​ട്ടി​ക്ക​യ​റു​ക​യും മോ​ശം ഭാ​ഷ പ്ര​യോ​ഗി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി സി​എം​ഡി​ക്ക് ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി.


ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ൾ ഫെ​യ്സി, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​രാ​യ അ​നി​ൽ കു​മാ​ർ, മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ളു​ടെ സ​മ​യ​വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ഡി​പ്പോ​യി​ലെ കൗ​ണ്ട​റി​ലെ​ത്തി​യ യാ​ത്ര​ക്കാ​രോ​ട് ഇ​വ​ർ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home