ad
Deshabhimani

നിർമാണത്തിനിടെ വീടിന്റെ സൺഷെയ്ഡ് തകർന്നു; രണ്ട് തൊഴിലാളികൾക്ക് പരിക്ക്, ഒരാൾ വെന്റിലേറ്ററിൽ

SUNSHADE BEKAL
വെബ് ഡെസ്ക്

Published on Jul 05, 2026, 08:35 PM | 1 min read

ബേക്കൽ: തച്ചങ്ങാട് കോട്ടപ്പാറ പൊടിപ്പളത്തിൽ നിർമാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണ് രണ്ട് അതിഥി തൊഴിലാളികൾക്ക് പരിക്കേറ്റു. ബംഗാൾ സ്വദേശികളായ റിങ്കു (24), അബ്ദുൽ റഹ്മാൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ഉടൻ കാസർകോട് ആശുപത്രിയിലേക്ക് മാറ്റി. റിങ്കുവിന്റെ പരിക്ക് ഗുരുതരമായതിനാല്‍ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.


ഞായറാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. വീടിന്റെ തേപ്പ് ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു തൊഴിലാളികൾ. സൺഷെയ്ഡ് തകർന്നു വീണ് ഇതിനടിയിൽ കുടുങ്ങിപ്പോയ തൊഴിലാളികളെ നാട്ടുകാർ സാഹസികമായാണ് പുറത്തെടുത്തത്. അപകടവിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്നും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home