ad
Deshabhimani

ഹാൻഡ് ബ്രേക്ക് മാറി വാഹനം ഉരുണ്ടു; മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

Accident
വെബ് ഡെസ്ക്

Published on Jul 05, 2026, 08:55 PM | 1 min read

തിരുവനന്തപുരം: അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിൽ കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിന് എത്തിയ മൂന്ന് വയസ്സുകാരി വാഹനം കയറിയിറങ്ങി മരിച്ചു. കാട്ടാക്കട കൊറ്റമ്പള്ളി കുറ്റ്യാനിക്കാട് സ്വദേശികളായ അനുപ്രസാദ്-നിസ ദമ്പതികളുടെ മകൾ ഋതു വേദ (3) ആണ് മരിച്ചത്.


ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. കുടുംബം സഞ്ചരിച്ച വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് മാറിയതിനെ തുടർന്ന് വാഹനം മുന്നോട്ട് ഉരുണ്ട് നീങ്ങി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. പാലം കാണാനായി വാഹനം നിർത്തിയിട്ട സമയത്താണ് അപകടം സംഭവിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home