ad
Deshabhimani

മുംബൈയിൽ കനത്ത മഴ തുടരുന്നു; ബാന്ദ്രയിൽ പൊലീസ് സ്റ്റേഷന് മുകളിലേക്ക് മരം കടപുഴകി വീണു

bandra

ബാന്ദ്രയിൽ പൊലീസ് സ്റ്റേഷന് മുകളിൽ മരം വീണ നിലയിൽ |Photo:Screengrab NDTV

വെബ് ഡെസ്ക്

Published on Jul 05, 2026, 08:26 PM | 1 min read

മുംബൈ : മുംബൈയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മൺസൂൺ മഴയെത്തുടർന്ന് വൻ നാശനഷ്ടം. ബാന്ദ്രയിൽ പൊലീസ് സ്റ്റേഷന് മുകളിലേക്ക് മരം കടപുഴകി വീണു. പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഒരു ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തുടർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യമാണ് മുംബൈയിലുള്ളത്.


കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മുംബൈയിൽ മരം വീണുണ്ടായ അപകടങ്ങളിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ജൂലൈ ഒന്നിന് മരം വീണ് 11 വയസ്സുകാരൻ മരിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ മുൻ ഡെപ്യൂട്ടി മേയറുടെ മകനും കുർളയിൽ മറ്റൊരു വ്യക്തിയും സമാനമായ അപകടങ്ങളിൽ മരണപ്പെട്ടു. തുടർച്ചയായുണ്ടാകുന്ന ഈ അപകടങ്ങളിൽ നഗരസഭയുടെ വീഴ്ചയ്ക്കെതിരെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.


വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ ദുരന്തനിവാരണ സേനയോടും അടിയന്തര വിഭാഗങ്ങളോടും സജ്ജമായിരിക്കാൻ അധികൃതർ നിർദ്ദേശം നൽകി. മോശം കാലാവസ്ഥയുള്ളപ്പോൾ ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്നും നിർദേശം നൽകി.


Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home