കോഴിക്കോട്ടേക്ക് ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ; എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവിസുകൾ

കുവൈത്ത് സിറ്റി: കുവൈത്ത്–കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ ആഴ്ചയിൽ മൂന്നായി വർധിപ്പിച്ചു. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഇനി സർവിസുകൾ.
കോഴിക്കോട് നിന്ന് പുലർച്ചെ 2.15ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 4.50ന് കുവൈത്തിൽ എത്തും. മടക്ക സർവിസ് രാവിലെ 5.50ന് കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടും.
അതേസമയം, കുവൈത്ത്–ബംഗളൂരു സെക്ടറിലും സർവിസുകൾ വർധിപ്പിച്ചു. ശനിയാഴ്ച സർവിസ് പുനരാരംഭിച്ച എയർ ഇന്ത്യ എക്സ്പ്രസ്, ചൊവ്വാഴ്ച മുതൽ തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിലായി ആഴ്ചയിൽ മൂന്ന് സർവിസുകൾ നടത്തും. ബംഗളൂരിൽ നിന്ന് പുലർച്ചെ 2.25ന് പുറപ്പെടുന്ന വിമാനം കുവൈത്തിൽ എത്തും. മടക്ക സർവിസും രാവിലെ 5.50ന് കുവൈത്തിൽ നിന്ന് ബംഗളൂരിലേക്കായിരിക്കും.
എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈത്തിലെ എല്ലാ സർവിസുകളും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ നിന്നായിരിക്കും പ്രവർത്തിക്കുക.










0 comments