ad
Deshabhimani

എൽഡിഎഫ് വന്നു എല്ലാം ശരിയായി; ടോപ്പ് ഗിയറിലായി കെഎസ്ആർടിസി

എൽഡിഎഫ് വന്നു എല്ലാം ശരിയായി; ടോപ്പ് ഗിയറിലായി കെഎസ്ആർടിസി
വെബ് ഡെസ്ക്

Published on Apr 03, 2026, 08:51 AM | 1 min read

തിരുവനന്തപുരം : യുഡിഎഫ് സർക്കാർ തകർത്ത കെഎസ്ആർടിസിയെ ‘ക്ലാസാക്കി’യത് എൽഡിഎഫ് സർക്കാരാണ്. നിയമന നിരോധനം ഏർപ്പെടുത്തിയെന്ന് പ്രചരിപ്പിക്കുന്നവർ കെഎസ്ആർടിസിയെ മെച്ചപ്പെടുത്തിയത് കണ്ടില്ല. ‘90 കോടിയോളം മാസാന്തം നഷ്ടം കെഎസ്ആർടിസിക്ക് വരികയാണ്. ഒരുനിലയിലും മുന്നോട്ടുപോകാൻ കഴിയാത്തൊരവസ്ഥയിലുമാണ്. ഇതിന് എന്തെങ്കിലും പ്രതിവിധി കണ്ടില്ലെങ്കിൽ തനിയെ നിന്നേക്കും. അത് യാഥാർഥത്തിൽ സംഭവിക്കാൻ പോകുകയാണ്’ എന്നായിരുന്നു ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് പറഞ്ഞത്.


യുഡിഎഫ് സർക്കാരിന്റെ കാലത്ത് 1500ലേറെ കെഎസ്ആർടിസി ബസുകളും കട്ടപ്പുറത്തായിരുന്നു. പ്രതിസന്ധിയിലായ മേഖലയെ സഹായിക്കാനും ഉമ്മൻചാണ്ടി സർക്കാർ തയ്യാറായില്ല. പ്രതിമാസ പെൻഷൻ കിട്ടാതെ 24 പേരാണ് ആത്മഹത്യ ചെയ്തത്. അഞ്ചുവർഷം ആകെ നൽകിയ സഹായമാകട്ടെ 1467 കോടി രൂപയാണ്. 2016ൽ അധികാരത്തിൽ എത്തിയ ഒന്നാം എൽഡിഎഫ് സർക്കാർ 5002 കോടി രൂപയായിരുന്നു സഹായം നൽകിയത്, രണ്ടാം എൽഡിഎഫ് സർക്കാർ 8619 കോടി രൂപയും. ഒന്നും രണ്ടും എൽഡിഎഫ് സർക്കാരുകൾചേർന്ന് 13,621 കോടി രൂപയിലേറെ ലഭ്യമാക്കിയാണ് മികവിലേക്ക് നയിച്ചത്.


കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസ്, ഡ്രൈവിങ് സ്കൂൾ, ബജറ്റ് ടൂറിസം സെൽ, ഗ്രാമവണ്ടി, യാത്രാഫ്യുവൽസ് എന്നിവയ്ക്ക് പുറമെ ഡബിൾ ഡക്കർ സർവീസ് തിരുവനന്തപുരത്തും എറണാകുളം, മൂന്നാർ, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലും ആരംഭിച്ചു. യാത്രക്കാരെ ആകർഷിക്കാൻ വിപുലമായ സൗകര്യങ്ങളും ഏർപ്പെടുത്തി. സർവീസുകൾ ക്രമീകരിച്ചു. ഇതിന്റെ എല്ലാം ഫലമായാണ് കെഎസ്ആർടിസി തകർച്ചയിൽനിന്ന് കരകയറിത്തുടങ്ങിയത്. കോവിഡ് കാലത്ത് എംപാനൽ ജീവനക്കാരെ പിരിച്ചു വിടേണ്ടി വന്നപ്പോഴും താൽക്കാലിക ജീവനക്കാരെ നിയമിക്കേണ്ടി വന്നപ്പോഴും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു.


അപകടങ്ങൾ കുറഞ്ഞു

കെഎസ്ആർടിസി ഇടിച്ചുണ്ടാകുന്ന അപകടങ്ങളിൽ 25 ശതമാനത്തിന്റെ കുറവുണ്ടായി. ആഴ്ചയിൽ ഏഴുവരെയുണ്ടായിരുന്ന മരണങ്ങൾ മൂന്നോ അതിൽ താഴെയായി ചുരുങ്ങി. അപകടങ്ങൾ ആവർത്തിക്കുന്ന ഡ്രൈവർമാരുടെ പട്ടിക തയ്യാറാക്കി തുടർച്ചയായ പരിശീലനം നൽകുന്നുണ്ട്. പ്രത്യേക പരിശീലന പരിപാടി വഴി ഡ്രൈവർമാരുടെ കാര്യക്ഷമത വർധിപ്പിച്ചു. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും തടയാൻ ബസുകളിൽ വേഗത നിയന്ത്രണ സംവിധാനങ്ങളും ജിപിഎസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home