നീറ്റ് ക്രമക്കേട്: ജന്തർ മന്ദിറിൽ സോനം വാങ്‌ചുക്കിന്റെ നിരാഹാര സമരം 19 ദിവസം പിന്നിട്ടു

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്ക് നടത്തിവരുന്ന നിരാഹാര സമരം 19-ാം ദിവസത്തിലേക്ക്. കോക്രോച്ച് ജനത പാർട്ടി നേതൃത്വത്തിൽ ജന്തർ മന്ദിറിൽ നടക്കുന്ന പ്രതിഷേധത്തിന് വൻ ജനകീയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം, തുടർച്ചയായ നിരാഹാരത്തെ തുടർന്ന് സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില വഷളായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശരീരഭാരത്തിൽ ആറ് കിലോയോളം കുറവുണ്ടായിട്ടുണ്ട്. സമരം ശക്തമാകുന്ന സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടി എംപിമാരും കിസാൻ മോർച്ച പ്രവർത്തകരും ഉൾപ്പെടെയുള്ളവർ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഇതിനിടെ, കോക്രോച്ച് ജനത പാർട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കണമെന്ന ദില്ലി ഹൈക്കോടതിയുടെ ഉത്തരവ് കേന്ദ്ര സർക്കാരിന് വലിയ തിരിച്ചടിയായി. പ്രതിഷേധത്തെ അടിച്ചമർത്താനുള്ള നീക്കങ്ങളെ കോടതി തള്ളിയതോടെ, സമരക്കാർ ആവേശത്തോടെ മുന്നോട്ടുപോകുകയാണ്.










0 comments