print edition പൊതുഗതാഗതമേഖലയുടെ സംരക്ഷണത്തിന് തൊഴിലാളി റാലി

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ തലസ്ഥാനത്ത് സംഘടിപ്പിച്ച പൊതുഗതാഗത സംരക്ഷണ റാലിയുടെ മുൻനിര
തിരുവനന്തപുരം: പൊതുഗതാഗതമേഖലയെ സംരക്ഷിക്കണമെന്നും കെഎസ്ആർടിസിയെ തകർക്കുന്ന നയങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ട് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) ഉജ്വല റാലി.
ബുധനാഴ്ച കെഎസ്ആർടിഇഎ ജനറൽ കൗൺസിലിന് മുന്നോടിയായി ഓവർബ്രിഡ്‌ജ് ജങ്‌ഷനിൽനിന്ന് ആരംഭിച്ച പ്രകടനം പുത്തരിക്കണ്ടം ഇ കെ നായനാർ പാർക്കിൽ സമാപിച്ചു. തുടർന്ന് പൊതുയോഗം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു.
അസോസിയേഷൻ പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ അധ്യക്ഷനായി. മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ, സിഐടിയു സംസ്ഥാന സെക്രട്ടറി സുനിത കുര്യൻ, അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് സി കെ ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ സ്വാഗതവും ട്രഷറർ പി എ ജോജോ നന്ദിയും പറഞ്ഞു.










0 comments