ad
Deshabhimani

കെഎസ്ആർടിസി ബസിൽ ലെെം​ഗിക അതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ

arrest
വെബ് ഡെസ്ക്

Published on Jul 18, 2026, 12:33 PM | 1 min read

ആലപ്പുഴ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. കെഎസ്ആർടിസി സിഫ്റ്റ് ബസിൽ കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയെയാണ് കെഎസ്ആർടിസി ജീവനക്കാരൻ കടന്നു പിടിച്ചത്.


യാത്രക്കാരി ബഹളം വെച്ചതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങി ഓടി. തുടർന്ന് ബസിലെ ഡ്രൈവർ ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഹരിപ്പാട് പൊലീസിൽ യാത്രക്കാരി പരാതി നൽകിയോടെ പ്രതിയെ അറസ്റ്റ് ചെയ്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home