ad
Deshabhimani

ചോദ്യപേപ്പർ മാറി നൽകി; പിഎസ്‍സി പരീക്ഷ റദ്ദാക്കി

psc
വെബ് ഡെസ്ക്

Published on Jul 18, 2026, 01:30 PM | 1 min read

തിരുവനന്തപുരം: ചോദ്യപേപ്പർ മാറി നൽകിയതിന് പിന്നാലെ പിഎസ്‍സി പരീക്ഷ റദ്ദാക്കി. ഉച്ചയ്ക്ക് 1.30ന്‍റെ പരീക്ഷ എഴുതാന്‍ ഉദ്യോ​ഗാർഥികൾ ഹാളിൽ കയറി ഇരുന്ന ശേഷമാണ് പരീക്ഷ റദ്ദാക്കിയെന്ന് അധികൃതർ അറിയിച്ചത്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌റ്, കെടിഡിസിയില്‍ സ്റ്റോര്‍ മാന്‍, ബവ്‌റിജസ് കോര്‍പറേഷനില്‍ എല്‍ഡി ക്ലാര്‍ക്ക് എന്നീ തസ്തികകളിലേക്കുള്ള ടെന്‍ത് ലെവല്‍ കോമണ്‍ പ്രിലിംസ് പരീക്ഷയുടെ രണ്ടാം ഘട്ടമാണ് മുടങ്ങിയത്. രാവിലെയും ഉച്ചയ്ക്കുമായാണ് ഒന്നും രണ്ടും ഘട്ടമായി പരീക്ഷ നിശ്ചയിച്ചിരുന്നത്.


ആദ്യ ഘട്ട പരീക്ഷ രാവിലെ 10 മുതല്‍ 11.35 വരെയും രണ്ടാം ഘട്ട പരീക്ഷ 1.30 മുതല്‍ 3.05 വരെയുമാണ് നിശ്ചയിച്ചിരുന്നത്. രണ്ടാം ഘട്ടത്തിലെ ചോദ്യ പേപ്പറാണ് മാറി നൽകിയത്. ഒന്നര ലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതാന്‍ അപേക്ഷിച്ചിരുന്നത്. മൂന്നും നാലും ഘട്ട പരീക്ഷകള്‍ ഓഗസ്റ്റ് ഒന്നിനാണ് നിശ്ചയിച്ചിട്ടുള്ളത്.


ആലപ്പുഴ ലജനത്ത് സ്കൂളിലെ പരീക്ഷാ സെന്ററിലാണ് ചോദ്യപേപ്പർ മാറി നൽകിയത്. രാവിലെ നടന്ന പരീക്ഷയ്ക്ക് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പറാണ് നൽകിയത്. പരീക്ഷ പൂർത്തിയായ ശേഷമാണ് ചോദ്യപേപ്പർ മാറി നൽകിയ വിവരം അറിഞ്ഞത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home