Deshabhimani

കെഎസ്ആർടിസി ഡ്രൈവറെ ബൈക്ക് യാത്രികർ മർദിച്ചു; ഡ്രൈവർ ആശുപത്രിയിൽ

KSRTC DRIVER ATTACKED.
വെബ് ഡെസ്ക്

Published on Oct 08, 2026, 07:47 AM | 1 min read

ആലപ്പുഴ: കായംകുളത്തിനടുത്ത് കൃഷ്ണപുരത്ത് കെഎസ്ആർടിസി ഡ്രൈവറെ ബൈക്ക് യാത്രികരായ യുവാക്കൾ മർദിച്ചു. ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റ ഡ്രൈവർ പ്രവീണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ബസ് തടഞ്ഞുനിർത്തിയ ശേഷമാണ് ഡ്രൈവറെ മർദിച്ചത്.


തിരുവനന്തപുരത്ത് നിന്ന് പളനിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home