കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ച് വീണ് കണ്ടക്ടർക്ക് പരിക്ക്

വടക്കഞ്ചേരി: സൗജന്യ യാത്ര ബസിലെ വൻ തിരക്കിനെ തുടർന്ന് തെറിച്ച് വീണ് കണ്ടക്ടർക്ക് പരിക്ക്. കെഎസ്ആർടിസി വടക്കഞ്ചേരി സബ്ബ് - ഡിപ്പോയിലെ കണ്ടക്ടർ ആലത്തൂർ വാനൂർ കെ സെയ്ത് മുഹമ്മദ് (42) നാണ് പരിക്കേറ്റത്. സെയ്തിനെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വ രാവിലെ എട്ടിന് ആയക്കാട് മന്ദത്തിന് സമീപത്താണ് സംഭവം. ഒറ്റപ്പാലത്ത് നിന്നും കിഴക്കഞ്ചേരി പാണ്ടാംകോട്ടിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി പ്രിയദർശിനി ബസിലെ തിരിക്കാണ് അപകടത്തിന് കാരണം. ബസില്‍ തിരക്ക് കൂടിയതോടെ പിൻവാതലിന് അടുത്ത് നിന്ന് ടിക്കറ്റ് കൊടുത്ത് കൊണ്ടിരുന്ന കണ്ടക്ടർ വാതില്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. അപകടസമയത്ത് നൂറോളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ഒറ്റപ്പാലത്ത് നിന്നും പുളിങ്കുടം വരെ 138 പേർക്ക് ടിക്കറ്റ് നല്കിയിരുന്നു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണ്.











0 comments