131 കോടി ചെലവിൽ 24 ബസ് സ്റ്റാൻഡ്
print edition കെഎസ്‌ആർടിസിക്ക് വരുന്നു, പുത്തൻ സ്റ്റാൻഡുകൾ

തിരുവനന്തപുരം
സർവീസിലും വരുമാനത്തിലും മുന്നേറുന്ന കെഎസ്‌ആർടിസി, സ്റ്റാൻഡുകളും വികസിപ്പിച്ചുതുടങ്ങി. 24 ബസ് സ്റ്റാൻഡ് 131 കോടി രൂപ മുടക്കിയാണ് അത്യാധുനിക നിലവാരത്തിലാക്കുക. പ്രീ ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചാണിത്. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ പുറത്തുനിന്ന് നിർമിച്ച് ഒരിടത്ത് കൊണ്ടുവന്ന് ഘടിപ്പിക്കുന്ന രീതിയാണിത്.
അഞ്ചുവർഷത്തിനിടെ 662 പുതിയ ബസാണ് നിരത്തിലിറക്കിയത്. സ്വിഫ്‌റ്റിന് 528 ബസും കെഎസ്‌ആർടിസിക്ക് 134 ബസും ലഭിച്ചു. ബിഎസ് 6 ഡീസൽ ബസ് വാങ്ങാൻ 127 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. ചെങ്ങന്നൂർ ഡിപ്പോയിൽ പുതിയ ബസ് ടെർമിനലിന്റെ നിർമാണവും ആരംഭിച്ചു. 11.50 കോടിയാണ് ചെലവ്. തൃശൂരിലും പുതിയ ടെർമിനലിന് തുടക്കം കുറിച്ചു. ചെലവ് ഏഴുകോടി. കൊട്ടാരക്കരയിൽ പുതിയ സ്റ്റാൻഡ് ഉണ്ടാക്കുന്നത് 18.10 കോടി രൂപയിലാണ്. നിർമാണം ഉടൻ ആരംഭിക്കും. ചെറുതോണിയിൽ പുതിയ ബസ് ടെർമിനൽ അഞ്ചുകോടി രൂപ ചെലവിലാണ് നിർമിക്കുക. മൂലമറ്റത്തും അഞ്ചുകോടി ചെലവിൽ പുതിയ ബസ് സ്റ്റാൻഡ് വരും. കൊല്ലത്ത് ഗാരേജ് കം ബസ് ടെർമിനലാണ് നിർമിക്കുക. ഇതിനായി 15 കോടിയാണ് വകയിരുത്തിയത്.
എറണാകുളം കാരിക്കാമുറിയിൽ 13 കോടിയിലാണ് സ്റ്റാൻഡ് ഒരുങ്ങുക. കായംകുളം സ്റ്റാൻഡിന്റെ നിർമാണവും ആരംഭിച്ചു. ചെലവ് 10 കോടി. മൂവാറ്റുപുഴയിൽ 4.25 കോടി ചെലവിൽ നിലവിലെ സ്റ്റാൻഡിന്റെ നിർമാണം പൂർത്തീകരിക്കും. മൂന്നാറിലെ സ്റ്റാൻഡും അഞ്ചുകോടി ചെലവഴിച്ച് നവീകരിക്കും. ഗുരുവായൂരിൽ മൾട്ടിപർപ്പസ് കെട്ടിടമാണ് നിർമിക്കുക. ചെലവ് 3.25 കോടി. ഇരിങ്ങാലക്കുടയിൽ ബസ്‌ബേയും ഓഡിറ്റോറിയം ഒരുക്കും. ഇതിന്റെ ഉദ്‌ഘാടനവും നടന്നു. ചാലക്കുടിയിൽ നാലുകോടി രൂപ ചെലവിലാണ് നിർമാണം. ചങ്ങനാശേരിയിൽ 7.06 കോടി, പന്പയിൽ ഒരുകോടി, പേരൂർക്കടയിൽ അഞ്ചുകോടി, ആറ്റിങ്ങൽ 10.30 കോടി എന്നിങ്ങനെ ചെലവഴിച്ച് മികച്ച സ്റ്റാൻഡുകൾ വരും. നെടുമങ്ങാട് ഡിപ്പോ 75 ലക്ഷം ചെലവിൽ നവീകരിക്കും. കണിയാപുരം (2.5 കോടി), പുനലൂർ (5 കോടി), പാലാ (3 കോടി) സ്റ്റാൻഡുകളും പുതുക്കാട് മൊബിലിറ്റി ഹബ്ബും ( 5 കോടി) ഒരുങ്ങും.










0 comments