ad
Deshabhimani

എറണാകുളം നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു

bus accident
വെബ് ഡെസ്ക്

Published on Apr 15, 2025, 12:01 PM | 1 min read

നേര്യമം​ഗലം: എറണാകുളം നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. നേര്യമം​ഗലത്തുനിന്നും ഇടുക്കിയിലേക്കു വരുന്ന പാതയിലുള്ള മണിയമ്പാറയിലാണ് സംഭവം. ബസിനടിയിൽ ഒരു കുട്ടി കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവ്ര‍ത്തനം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.


ബസിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ആളുകളെ ബസിൽ നിന്ന് പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്. നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്നും തെന്നി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. കൂടുതൽ ഫയർഫോഴ്സ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home