ad
Deshabhimani

ചടയമം​ഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

ksrtc chadayamangalam fire breakout
വെബ് ഡെസ്ക്

Published on Jul 10, 2026, 09:15 AM | 1 min read

കൊല്ലം: കൊല്ലം ചടയമം​ഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. പുനലൂർ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസിലാണ് തീ പടർന്നത്. ഇന്ന് പുലർച്ചെ ഏകദേശം 5.30ഓടെ കുരിയോട് ഭാഗത്ത് വെച്ചാണ് അപകടം.


ബസിന്റെ മുൻഭാഗത്തെ ടയറിലാണ് ആദ്യം തീ പടർന്നതെന്നാണ് വിവരം. ബാറ്ററി ഭാഗത്തുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ഡ്രൈവർ ബസ് റോഡരികിൽ നിർത്തി യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കി.


കടയ്ക്കലിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് തീ പൂർണമായും അണച്ചത്. അപകടസമയത്ത് ബസിൽ 8 യാത്രക്കാരുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാർക്ക് മറ്റൊരു ബസിൽ യാത്ര തുടരാൻ സൗകര്യമൊരുക്കി.


തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കെഎസ്ആർടിസിയും അഗ്നിരക്ഷാസേനയും അന്വേഷണം ആരംഭിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home