ad
Deshabhimani

ഗുരുഗ്രാമിൽ ഏറ്റുമുട്ടൽ; ഗുണ്ടാ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു, മൂന്ന് പൊലീസുകാർക്ക് പരിക്ക്

gurugram encounter
വെബ് ഡെസ്ക്

Published on Jul 10, 2026, 09:39 AM | 1 min read

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ പൊലീസും ​ഗുണ്ടാസംഘവുമായി ഏറ്റുമുട്ടൽ. വ്യാഴാഴ്ച നടന്ന വെടിവയ്പ്പിൽ ഗുണ്ടാ സംഘത്തിലെ നാല് അംഗങ്ങൾ കൊല്ലപ്പെട്ടു. മൂന്ന് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്-2 പ്രദേശത്ത് വ്യാഴാഴ്ച രാത്രി 9.30 ഓടെയാണ് ഏറ്റുമുട്ടൽ നടന്നത്. 60 റൗണ്ട് വെടിയുതിർത്തതായാണ് വിവരം.


രാത്രിയോടെ സംശയാസ്പദമായി ഒരു കാറിൽ ആയുധധാരികളെ കണ്ടതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. വിദേശത്ത് നിന്നും പ്രവർത്തിക്കുന്ന 'ദീപക് നന്ദൽ' എന്ന ഗുണ്ടാസംഘത്തിലെ അംഗങ്ങളാണിവർ. വിദേശത്ത് നിന്ന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്ന ബിസിനസുകാരന്റെ വീടിന് നേരെ പ്രതികൾ വെടിയുതിർത്തതിന് തൊട്ടുപിന്നാലെയാണ് പൊലീസ് സംഘത്തെ വളഞ്ഞത്.



പൊലീസ് ​ഗുണ്ടാ സംഘത്തോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങാതെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസും പ്രത്യാക്രമണം നടത്തി. വെടിയേറ്റ അഞ്ച് പ്രതികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേർ മരിച്ചു. പരിക്കേറ്റ പ്രതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ നിന്ന് വിദേശ നിർമിതമായ അഞ്ച് പിസ്റ്റളുകൾ പൊലീസ് കണ്ടെടുത്തു.


ഏറ്റുമുട്ടലിൽ പരിക്കേറ്റ മൂന്ന് ഗുരുഗ്രാം പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. ഫോറൻസിക് സയൻസ് ലബോറട്ടറി (FSL), ക്രൈം സീൻ (SoC) യൂണിറ്റുകൾ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതികളുടെ പൂർണ്ണമായ വിവരങ്ങളും ക്രിമിനൽ പശ്ചാത്തലവും പൊലീസ് അന്വേഷിച്ചു വരികയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home