ad
Deshabhimani

ഐടി ഓഹരികൾ കുതിച്ചു; വിപണിയിൽ മുന്നേറ്റം

Stock market

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 10, 2026, 09:49 AM | 1 min read


മുംബൈ : യുഎസ് ഓഹരി വിപണിയിലെ കുതിപ്പിന്റെയും ഐടി കമ്പനികളുടെ ഒന്നാം പാദ സാമ്പത്തിക ലാഭവിവരങ്ങൾ പുറത്തുവന്നതിന്റെയും പിൻബലത്തിൽ വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം. തുടക്കത്തിലെ വ്യാപാരത്തിൽ സെൻസെക്സ് 700 പോയിന്റിലധികവും നിഫ്റ്റി 200 പോയിന്റിലധികവും ഉയർന്നു.


രാവിലെ 9.20ഓടെ സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി. ‌‌നിഫ്റ്റി 50 സൂചിക 24,124.70 എന്ന ലെവലിൽ വ്യാപാരം തുടങ്ങി 202.05 പോയിന്റ് നേട്ടത്തോടെ 24,164.85 ലേക്ക് ഉയർന്നു.

കഴിഞ്ഞ സെഷനിൽ സെൻസെക്സ് 76,741.82 എന്ന നിലയിലും, നിഫ്റ്റി 50 സൂചിക 23,962.80 എന്ന നിലവാരത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐടി ഓഹരികളാണ് വിപണിയിലെ ഈ താൽക്കാലിക മുന്നേറ്റത്തിന് പ്രധാനമായും ചുക്കാൻ പിടിച്ചത്. ഒന്നാം പാദ സാമ്പത്തിക ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രമുഖ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസ് 3.68 ശതമാനം ഉയർന്ന് 2,124.90 രൂപയിലെത്തി. ഇൻഫോസിസ് 3.46 ശതമാനം നേട്ടത്തോടെ 1,087.20 രൂപയിലും, ടെക് മഹീന്ദ്ര 3.32 ശതമാനം ഉയർന്ന് 1,473.60 രൂപയിലും വ്യാപാരം തുടരുന്നു. എച്ച്സിഎൽ ടെക്നോളജീസ് 3.29 ശതമാനം വർധിച്ച് 1,188.20 രൂപയിലും, വിപ്രോ 2.51 ശതമാനം നേട്ടത്തോടെ 177.10 രൂപയിലുമെത്തി. അമേരിക്കൻ വിപണിയിൽ സെമികണ്ടക്ടർ ഓഹരികൾക്കുണ്ടായ വൻ കുതിപ്പാണ് ഇന്ത്യൻ ഐടി മേഖലയ്ക്കും കരുത്തായത്.


പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചനകളെത്തുടർന്ന് സ്വർണവിലയിൽ നേരിയ വർധനവ് മാത്രമാണുണ്ടായത്. എങ്കിലും ആഴ്ചയിലെ കണക്കെടുത്താൽ സ്വർണവില ഇടിവിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home