തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റവർ ഗുരുതരാവസ്ഥയിൽ

accident
വെബ് ഡെസ്ക്

Published on Sep 24, 2025, 08:08 AM | 1 min read

തിരുവനന്തപുരം: വട്ടപ്പാറ മരുതൂർ പാലത്തിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം.പരിക്കേറ്റവരിൽ പലരും ഗുരുതരാവസ്ഥയിലെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ 12 പേരെ ഇതുവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


26 യാത്രക്കാരാണ് കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരം – പത്തനംതിട്ട കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപെട്ടത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഇരുവാഹനങ്ങളുടെയും ഡ്രൈവർമാരെ വാഹനങ്ങൾ വെട്ടിപ്പൊളിച്ച് പുറത്തെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home