ad
Deshabhimani

print edition നികുതിപ്പിഴവിൽ അടിതെറ്റി കെഎസ്‌ആർടിസി; മറ്റ് സംസ്ഥാന 
വിനോദയാത്രകൾക്കും പൂട്ടിട്ടു

KSRTC
avatar
സായൂജ്‌ ചന്ദ്രൻ

Published on Jun 11, 2026, 12:00 AM | 1 min read

പാലക്കാട്‌: പുഴയും കാടും കണ്ട്‌ ആനവണ്ടിയിൽ ഇതര സംസ്ഥാനങ്ങളിലേയ്‌ക്ക്‌ നടത്തിയിരുന്ന ബജറ്റ്‌ വിനോദയാത്ര അവതാളത്തിൽ. കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസത്തിന്റെ അന്തർ സംസ്ഥാന യാത്ര മുടങ്ങിയിട്ട്‌ മൂന്നാഴ്‌ച. ഉ‍ൗട്ടി, കൊടൈക്കനാൽ, മധുര, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളിലേയ്‌ക്കുള്ള അന്പതിലേറെ വിനോദയാത്രാ സർവീസുകളാണ്‌ കഴിഞ്ഞ ആഴ്‌ചകളിൽ മുടങ്ങിയത്‌.

താൽക്കാലിക പെർമിറ്റ്‌ എടുത്താണ്‌ ബസുകൾ അതിർത്തി കടക്കുന്നത്‌. ബസുകളുടെ റോഡ്‌ നികുതി അടയ്‌ക്കാത്തതാണ്‌ യാത്ര റദ്ദാക്കാൻ കാരണമായി പറയുന്നത്‌. അവധിക്കാലത്തിന്റെ അവസാന നാളുകളിൽ നിരവധിയാളുകൾ നിരാശരായി മടങ്ങി. കെഎസ്‌ആർടിസിയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ്‌ ഇതോടെ തകിടം മറയുന്നത്‌. വിനോദ സഞ്ചാരമേഖയിലെ സാധ്യത മനസിലാക്കി 2021ലാണ്‌ കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം ആരംഭിച്ചത്‌.


മിതമായ നിരക്കിൽ സുരക്ഷിത യാത്രയും ഭക്ഷണവും താമസവും ഒരുക്കുന്ന പദ്ധതി അതിവേഗം ജനപ്രിയമായി. തുടക്കത്തിൽ സംസ്ഥാനത്തിനകത്തായിരുന്നു യാത്രകൾ. മികച്ച വരുമാനം നേടി മുന്നേറുമ്പോഴാണ്‌ സർക്കാരിന്റെ നികുതിപ്പിഴവിൽ അടിതെറ്റുന്നത്‌.

സ്‌ത്രീകൾക്കുള്ള സ‍ൗജന്യ യാത്ര കെഎസ്‌ആർടിസിയെ തകർക്കുമോയെന്ന ആശങ്ക നിലനിൽക്കെയാണ്‌ മികച്ച വരുമാന മാർഗത്തെക്കൂടി സർക്കാർ ഇരുട്ടിലാക്കുന്നത്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home