അതിർത്തി കടന്ന് യാത്രകൾ: ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച് കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്ര

photo credit: Kerala State Road Transport Corporation
കൊല്ലം : ഇതര സംസ്ഥാന ഉല്ലാസ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ച് കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്രകൾ. ഊട്ടി, കൊടൈക്കനാൽ, മൈസൂരു, കൂർഗ്, മധുര എന്നിവിടങ്ങളിലേക്കാണ് ട്രിപ്പുകൾ ആരംഭിക്കുന്നത്. അവധിക്കാലം ആഘോഷമാക്കാൻ ഒരുക്കിയ ബജറ്റ് ടൂറിസം ഉല്ലാസ യാത്രകളെല്ലാം വിജയമായതോടെയാണ് യാത്രകൾ അതിർത്തി കടക്കുന്നത്.
വ്യത്യസ്ത യാത്രകളാണ് അവധിക്കാലത്ത് കെഎസ്ആർടിസി ഒരുക്കിയത്. ഏപ്രിലിൽ പൂർത്തിയായ എല്ലാ യാത്രകളും മികച്ച അഭിപ്രായം നേടിയതോടെ ഏപ്രിൽ, മെയ് മാസങ്ങളിൽ കൂടുതൽ ട്രിപ്പുകൾ ചാർട്ട് ചെയ്തിട്ടുണ്ട്.
കൊല്ലം ഡിപ്പോയിൽനിന്ന് ഈ മാസത്തെ ട്രിപ്പുകൾ: തീയതി, സ്ഥലം, നിരക്കുകൾ ക്രമത്തിൽ: ഏപ്രിൽ 14, 20 -പൊന്മുടി (770), ഏപ്രിൽ 17 -കന്യാകുമാരി (800), ഏപ്രിൽ18 -പാണിയേലി പോര് (1050), ഏപ്രിൽ 19 -ഇല്ലിക്കൽ കല്ല് (820), ഏപ്രിൽ 20 -വാഗമൺ (1020) ഏപ്രിൽ 21 ഗവി, ഏപ്രിൽ 23 കപ്പൽ യാത്ര, ഏപ്രിൽ 26 മൂന്നാർ, ഏപ്രിൽ 26 മാംഗോ മെഡോസ്, ഏപ്രിൽ 27 രാമക്കൽമേട്, തെന്മല-ജടായു പാറ.








0 comments