ഓണക്കാലത്ത് യാത്രകളേറെ... ഉല്ലാസയാത്രയൊരുക്കി കെഎസ്ആർടിസി

കൊല്ലം : ഓണക്കാലത്ത് കെഎസ്ആർടിസിക്കൊപ്പം ഉല്ലാസയാത്ര പോകാം. കെഎസ്ആർടിസി കൊല്ലം ബജറ്റ് ടൂറിസം ജെൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് വിനോദയാത്ര ഒരുക്കുന്നു. കൊല്ലം ജില്ലയ്ക്കകത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും പ്രത്യേക യാത്രകൾ ഒരുക്കുന്നുണ്ട്. ഓണത്തിനു മുന്നോടിയായി ആഗസ്ത് 20 മുതലാണ് വിനോദയാത്രകൾ ആരംഭിക്കുന്നത്.
ഒരു ദിവസം മാത്രമുള്ള യാത്രകളും രണ്ട് പകലും ഒരു രാത്രിയുമുള്ള യാത്രകളും ഒരുക്കിയിട്ടുണ്ട്. പാലക്കാട്, വാഗമൺ, മൂന്നാർ, കന്യാകുമാരി, പൊന്മുടി, റോസ്മല, പാലരുവി, പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ, വർക്കല, ജടായുപ്പാറ, ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കു പുറമെ ഒരു ദിവസം ആഡംബര കപ്പലായ നെഫർറ്റിറ്റിയിലും യാത്രയ്ക്ക് അവസരമൊരുക്കുന്നുണ്ട്. ഫോൺ: 9747969768, 9995554409.
2021 നവംബർ ഒന്നുമുതലാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്രകൾ ആരംഭിച്ചത്. നിലവിൽ പ്രതിമാസം 525 ട്രിപ്പുകൾ നടത്തുന്നു.









0 comments