ഓണത്തിരക്കിന്‌ ആശ്വാസം ; ബംഗളൂരുവിലേക്ക്‌ എസി സ്ലീപ്പറിൽ പോകാം

ksrtc bengaluru ac seater sleeper
വെബ് ഡെസ്ക്

Published on Aug 22, 2025, 02:28 AM | 2 min read


തിരുവനന്തപുരം

ഓണക്കാലത്തെ യാത്രാത്തിരക്ക്‌ കണക്കിലെടുത്ത്‌ കെഎസ്‌ആർടിസി രണ്ടാംഘട്ടമായി 40 അധിക അന്തർസംസ്ഥാന സർവീസുകൾകൂടി പ്രഖ്യാപിച്ചു. പുതുതായി വാങ്ങിയ എസി സീറ്റർ, എസി സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ, സ‍ൂപ്പർഫാസ്‌റ്റ്‌ പ്രീമിയം, ഫാസ്‌റ്റ്‌ പാസഞ്ചർ എന്നിവയാണ്‌ അന്തർസംസ്ഥാന സർവീസുകൾക്കായി ക്രമീകരിച്ചത്‌. സെപ്‌തംബർ ഒന്നുമുതൽ 15 വരെയാണ്‌ അധികസർവീസുകൾ. ഒന്നാംഘട്ടത്തിൽ 29 മുതൽ സെപ്‌തംബർ 15 വരെ 44 സർവീസ്‌ പ്രഖ്യാപിച്ചിരുന്നു.


കേരളത്തിലേക്കുള്ള 
സർവീസുകൾ

വൈകിട്ട്‌ 5.30 മുതൽ രാത്രി 10.50 വരെയാണ്‌ ബംഗളൂരുവിൽനിന്ന്‌ കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ. വൈകിട്ട്‌ 5.30ന്‌ കോയമ്പത്തൂർ വഴി കൊട്ടാരക്കരയിലേക്ക്‌ എസി സ്ലീപ്പർ ബസ്‌. 6.15ന്‌ തിരുവനന്തപുരം എസി സീറ്റർ കം സ്ലീപ്പർ (നാഗർകോവിൽ വഴി). 7.30, 9.30, 10.15, 10.50 സമയങ്ങളിൽ കോഴിക്കോട്ടേക്ക്‌ സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം( കുട്ട വഴി). രാത്രി 9.30നും 10.30നും തൃശൂരിലേക്കും വൈകിട്ട്‌ 5.45നും 6.45നും എറണാകുളത്തേക്കും എസി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയമുണ്ടാകും.


മൈസൂരുവിൽനിന്ന്‌ പാലായിലേക്ക്‌ രാത്രി 7.30ന്‌ ഫാസ്‌റ്റ്‌ പാസഞ്ചർ സർവീസ്‌ പുറപ്പെടും. ആറിന്‌ തൃശ‍ൂരിലേക്കും രാത്രി 8, 10 സമയങ്ങളിൽ കണ്ണൂരിലേക്കും സൂപ്പർഫാസ്‌റ്റ്‌ സർവീസ്‌. രാത്രി 9.15നും 10.40നും ബംഗളൂരുവിൽനിന്നും രാത്രി പത്തിന്‌ മൈസൂരിൽനിന്നും കണ്ണൂരിലേക്ക്‌ സൂപ്പർഫാസ്‌റ്റ്‌ സർവീസ്‌. രാത്രി 7.20നാണ്‌ ബംഗളൂരു– ആലപ്പുഴ സൂപ്പർ ഡീലക്‌സ്‌. 6.30ന്‌ ചെന്നൈ–എറണാകുളം എസി സീറ്റർ (കോയമ്പത്തൂർ വഴി).


​കേരളത്തിൽനിന്ന്‌ 
ബംഗളൂരുവിലേക്ക്‌

 വൈകിട്ട്‌ 4.30: കൊട്ടാരക്കരയിൽനിന്ന്‌ എസി സ്ലീപ്പർ (പാലക്കാട്‌ വഴി)

 5.40: തിരുവനന്തപുരത്തുനിന്ന്‌ എസി സീറ്റർ കം സ്ലീപ്പർ (നാഗർകോവിൽ വഴി)

 5.30: ആലപ്പുഴയിൽനിന്ന്‌ സൂപ്പർ ഡീലക്‌സ്‌ (പാലക്കാട്‌ വഴി)

 6.4: കോട്ടയത്തുനിന്ന്‌ സൂപ്പർ എക്‌സ്‌പ്രസ് (പാലക്കാട്‌ വഴി)

 6.45, 7.00: എറണാകുളത്തുനിന്ന്‌ സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം (പാലക്കാട്‌ വഴി)

 9.15, 9.30: തൃശൂരിൽനിന്ന്‌ സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം (പാലക്കാട്‌ വഴി)

 8.45, 9,9.50, 10.10: കോഴിക്കോട്ടുനിന്ന്‌ സ‍ൂപ്പർഫാസ്‌റ്റ്‌ പ്രീമിയം (കുട്ട വഴി)

 8.00: മലപ്പുറത്തുനിന്ന്‌ ബംഗളൂരുവിലേക്ക്‌ സൂപ്പർഫാസ്‌റ്റ്‌ (കുട്ടവഴി)

മൈസൂരുവിലേക്ക്‌

9.50, 10, 10.10, 12.00: സമയങ്ങളിൽ കണ്ണൂരിൽനിന്ന്‌ മൈസൂരുവിലേക്ക്‌ സൂപ്പർഫാസ്‌റ്റ്‌ (മട്ടന്നൂർ വഴി)

5.30: പാലായിൽനിന്ന്‌ ഫാസ്‌റ്റ്‌ പാസഞ്ചർ (ബത്തേരി വഴി)

ചെന്നൈയിലേക്ക്‌

 6.30: എറണാകുളത്തുനിന്ന്‌ ചെന്നൈയിലേക്ക്‌ എസി സീറ്റർ



deshabhimani section

Related News

View More
0 comments
Sort by

Home