കൊല്ലത്ത് കെഎസ്‌ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊല്ലം:ചെങ്ങമനാട് കുമ്പിക്കോട് സ്‌കൂളിനു സമീപം കെഎസ്‌ആർടിസി ബസ്സും ബൈക്കും കൂട്ടി ഇടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ വെട്ടിക്കവല നടുക്കുന്ന് മുകളുവിളവീട്ടിൽ ശരത് (32)ആണ് മരിച്ചത്. ബുധൻ പകൽ മൂന്നിനാണ് അപകടം.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ശരത്തിനെ നാട്ടുകാർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം വ്യാഴം പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീക്കുട്ടി. മകൾ: അഭിരാമി. അച്ഛൻ: ശശി. അമ്മ: പൊടിമോൾ.









0 comments